KERALA

മാളിയേക്കല്‍ മറിയുമ്മ ഓര്‍മ്മയാകുമ്പോള്‍

വെബ് ഡെസ്ക്

തലശേരിയുടെ ചരിത്രത്തോടൊപ്പം നടന്ന പെണ്‍കരുത്ത്; സമുദായത്തിലെ യാഥാസ്ഥിതികരുടെ എതിര്‍പ്പ് മറികടന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മലബാറിലെ ആദ്യ മുസ്ലിം വനിത; 97-ാം വയസില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മാളിയേക്കല്‍ മറിയുമ്മയെന്ന പെണ്‍കരുത്ത് വിടപറയുമ്പോള്‍ തലശേരിയെന്ന നാടിന്റെ സാമൂഹ്യചരിത്രത്തിലെ ഒരേടാണ് ഓര്‍മ്മയാകുന്നത്.

മുസ്ലിം സമുദായം പൊതുവിദ്യാഭ്യാസത്തിന് നേരെ മുഖം തിരിച്ചു നിന്നപ്പോള്‍ കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്ന് പത്താംക്ലാസിന് സമാനമായ ഫിഫ്ത്ത് ഫോറം പാസായി ഇംഗ്ലീഷ് പഠിച്ചെടുത്ത വിപ്ലവമാണ് തലശേരി മാളിയേക്കല്‍ തറവാട്ടിലെ അംഗമായിരുന്ന മറിയുമ്മ.

1938-43 കാലഘട്ടത്തില്‍ തലശേരി കോണ്‍വെന്റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു അവര്‍. സ്‌കൂളിലേക്ക് പോകും വഴി സമുദായ പ്രമാണിമാര്‍ പോലും വഴിയരികില്‍ നിന്ന് പരിഹസിക്കുമായിരുന്നു. മതപണ്ഡിതനായിരുന്ന അച്ഛന്‍ ഒ വി അബ്ദുള്ള സീനിയറായിരുന്നു അന്ന് മറിയുമ്മയ്ക്ക് കരുത്തായത്.

സമുദായ പ്രമാണിമാരുടെ എതിര്‍പ്പില്‍ നിരവധി മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശം മുടങ്ങിയിരുന്നു അക്കാലത്തെന്ന് മറിയുമ്മ പിന്നീട് പലപ്പോഴും ഓര്‍ത്തെടുത്തിരുന്നു. മാളിയേക്കല്‍ തറവാട്ടില്‍ നിന്ന് അലിഗഢില്‍ പോയി പഠിച്ച ആയിഷ, ആമിന, അലീമ എന്നിവരായിരുന്നു മറിയുമ്മയുടെ മുന്നിലെ മാതൃകകള്‍.

വിവാഹശേഷം പഠനം നിര്‍ത്തിയെങ്കിലും ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാനുള്ള പാടവം മറിയുമ്മ നേടിയെടുത്തിരുന്നു. പിന്നീട് സ്ത്രീകള്‍ക്കായുള്ള പുരോഗമന പ്രവര്‍ത്തനങ്ങളില്‍ മറിയുമ്മ കൂടുതല്‍ സജീവമായി. അവസാന കാലം വരേയും ദിവസവും ഇംഗ്ലീഷ്‌ പത്രം വായിക്കുന്നയാളായിരുന്നു അവര്‍.

ബദ്‌ലാപൂർ ലൈംഗിക പീഡനം; പ്രതിയെ വെടിവച്ചുകൊന്ന പോലീസ് നടപടിയെ ചൊല്ലി രാഷ്ട്രീയപ്പോര്

തിരുപ്പതി ലഡുവിലെ നെയ്‌ക്കൊഴുപ്പ്; വിതരണകമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എഫ്എസ്എസ്എഐ, കാരണം കാണിക്കൽ നോട്ടീസയച്ചു

'മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക് ആവശ്യമില്ല'; പരാമർശവുമായി തമിഴ്നാട് ഗവർണർ ആർ എൻ രവി

രാജ്യത്ത് ആദ്യമായി എംപോക്സ് ക്ലേഡ് 1ബി വകഭേദം കണ്ടെത്തി; രോഗബാധ മലപ്പുറം സ്വദേശിക്ക്

ഇസ്രയേൽ ആക്രമണം; ലെബനനില്‍ 274 പേർ കൊല്ലപ്പെട്ടു, ആയിരത്തിലധികം പേര്‍ക്ക് പരുക്ക്