തിരുവല്ലയില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊന്നു. പരുമല നാക്കടയില്‍ കൃഷ്ണന്‍കുട്ടി (76) ശാരദ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അനിലിനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ചാണ് പ്രതി മാതാപിതാക്കളെ കൊലപ്പെടുത്തിയത്. വീട്ടുവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടുമണിയോടെ മകന്‍ അനില്‍കുമാറും മാതാപിതാക്കളുമായി കലഹം ഉണ്ടായത്. തുടര്‍ന്ന് അനില്‍ വെട്ടുകത്തി ഉപയോഗിച്ച് ഇതുവരെയും വെട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനു പിന്നാലെയാണ് പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇപ്പോഴും വീട്ടിലാണുള്ളത്. ഇവരുടെ ഇളയമകനാണ് അനിൽകുമാർ.
അക്രമാസക്തനായി നിന്നിരുന്ന അനിൽകുമാറിനെ പോലീസ് എത്തി കീഴ്പ്പെടുത്തുകയായിരുന്നു. അനിൽകുമാർ നിരന്തരം മാതാപിതാക്കളെ മർദിക്കുമായിരുന്നു എന്നാണ് നാട്ടുകാരുടെ പ്രതികരണം. മകന്റെ മർദനത്തെ തുടര്‍ന്ന് വീട് മാറി താമസിക്കുകയായിരുന്ന ഇവര്‍ മൂന്ന് ദിവസം മുൻപാണ് അനിൽകുമാറിന്റെ വീട്ടിലെത്തിയത്.
രണ്ടുപേരുടെയും കഴുത്തിനാണ് വെട്ടേട്ടത്. ഞാനെന്റെ കർമം ചെയ്തു എന്ന് ആക്രോശിച്ച വെട്ടുകത്തിയുമായി നിന്ന അനിൽകുമാർ നാട്ടുകാരെ ആരേയും അടുത്തേക്കു വരാന്‍ അനുവദിച്ചില്ല.