കെ സുരേന്ദ്രന്‍ 
KERALA

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

വെബ് ഡെസ്ക്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു . സുരേന്ദ്രനടക്കം ആറുപേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ അന്വേഷണം ആരംഭിച്ച് 18 മാസത്തിന് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സുരേന്ദ്രന് പുറമെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി കാസര്‍ഗോഡ് ജില്ലാ മുന്‍ പ്രസിഡന്‌റ് അഡ്വ. കെ ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠറായ്, ലോകഷ് നോഡ എന്നിവരാണ് കേസിലെ പ്രതികള്‍ .

നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുരന്ദരയെ മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി ഭീഷണിപ്പെടുത്തിയെന്നും കൈക്കൂലി വാഗ്ദാനം ചെയ്തെന്നുമാണ് കേസ്. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ചോദിച്ചെന്നും രണ്ടരലക്ഷം രൂപയും 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണും ലഭിച്ചെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

Exit Poll 2024: ജമ്മു കശ്മീരില്‍ ഭൂരിപക്ഷമില്ല, എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Exit Poll 2024: ഹരിയാനയില്‍ ബിജെപിക്ക് തിരിച്ചടി, കോണ്‍ഗ്രസ് മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം; ഹര്‍ജി തള്ളി സുപ്രീംകോടതി, 'പുനഃപരിശോധിക്കേണ്ട കേസില്ല'

ലക്ഷ്യം 'ഇന്ത്യ' മുന്നണി, പി വി അന്‍വര്‍ ഡിഎംകെയിലേക്ക്?

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഭക്ഷണം കഴിക്കുന്ന സമയം നിയന്ത്രിക്കാം