KERALA

'സ്വവര്‍ഗാനുരാഗ ചിത്രത്തില്‍ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍'; കാതല്‍ സിനിമയ്ക്ക് എതിരെ മാര്‍ തോമസ് തറയില്‍

വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ അത് തീയേറ്റര്‍ കാണുമായിരുന്നില്ല. അവര്‍ തീയേറ്റര്‍ കത്തിക്കും

വെബ് ഡെസ്ക്

മമ്മൂട്ടിയുടെ 'കാതല്‍' സിനിമയ്ക്ക് എതിരെ ചങ്ങനാശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാം ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണെന്ന് ആരാഞ്ഞ അദ്ദേഹം ക്രൈസ്തവരുടെ സഹിഷ്ണുതയെയും നന്മയെയും ചൂഷണം ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വിശ്വാസികളോട് ആവശ്യപ്പെട്ടു. ചിത്രത്തില്‍ കഥാപാത്രങ്ങള്‍ മറ്റേതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടവരായിരുന്നെങ്കില്‍ തീയറ്ററുകള്‍ കത്തിയേനെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഹോമോസെക്ഷ്വാലിറ്റിയെ മഹത്വവത്കരിക്കുന്ന ഒരു ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണ്? അതിന്റെ പശ്ചാത്തലം ക്രൈസ്തവ ദേവലയം ആയതു എന്തുകൊണ്ടാണ്? ഒറ്റ കാരണമേയുള്ളു. നമ്മളെ അപമാനിക്കാന്‍ ചെയ്തതല്ല. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ അത് തീയേറ്റര്‍ കാണുമായിരുന്നില്ല. അവര്‍ തീയേറ്റര്‍ കത്തിക്കും. നമ്മുടെ സഹിഷ്ണുതയും നന്‍മയും ചൂഷണം ചെയ്ത് നമ്മുടെ സംസ്‌കാരത്തെ തന്നെ ആക്രമിക്കുമ്പോള്‍ ജാഗ്രത വേണം. നമ്മളാരേയും ആക്രമിക്കാന്‍ പോകില്ല. അത് ഏറ്റവും നന്നായി അറിയുന്നത് ഇവര്‍ക്കാണ്. അതുകൊണ്ടാണ് ഇത്തരം ആക്രമണങ്ങളിലൂടെ നമ്മുടെ സ്വത്വ ബോധത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്'' -അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ നടന്ന നസ്രാണി യുവശക്തി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വലിയ വിദ്യാഭ്യാസ പാരമ്പര്യമുള്ള വിഭാഗമാണ് നസ്രാണികള്‍. ഇന്ന് പക്ഷേ സിവില്‍ സര്‍വീസിലും ഭരണരംഗത്തും നമ്മളില്ല. നല്ല രാഷ്ട്രീയക്കാര്‍ക്കിടയില്‍ നമ്മളെ കാണാന്‍ കിട്ടില്ല. നസ്രാണി ആ പരിപാടിക്കൊന്നും പോകില്ല. ക്രൈസ്തവ വിഭാഗം ഈ പൊതുസമൂഹത്തിന് എണ്ണിയാലൊടുങ്ങാത്ത സംഭാവന നല്‍കിയ സമൂഹമാണ്. നമ്മള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ വിദ്യാഭ്യാസ ചരിത്രം എന്താകുമായിരുന്നു? ജാതിയമായി വേര്‍പെട്ടിരുന്ന ഈ സമൂഹത്തിലെ കുട്ടികളെ ഒരു ബെഞ്ചിലിരുത്തി ജാതി, മത, വര്‍ണം നോക്കാതെ നമ്മളെല്ലാം മലയാളികളാണെന്ന് പറഞ്ഞ് പഠിപ്പിച്ചത് ക്രൈസ്തവ സമൂഹമാണ്. എല്ലാ പള്ളികളുടേയും കൂടെ പള്ളിക്കൂടങ്ങളുണ്ടാക്കി. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ടാക്കി. നമ്മള്‍ ചെയ്യുന്ന നന്‍മകളെ കുറിച്ച് ഒരുവാക്കു പോലും പറയാതെ മാധ്യമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. വെറും വിദ്യാഭ്യാസ കച്ചവടക്കാരാണെന്ന് ചിത്രീകരിച്ച്, എന്തെല്ലാം ചെയ്യുന്നോ അതെല്ലാം പണമുണ്ടാക്കാന്‍ വേണ്ടിയാണെന്ന് പറയുന്നു'- അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ