KERALA

ബ്രഹ്മപുരത്തെ മാലിന്യ പുക; കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമെന്ന് ആരോഗ്യ മന്ത്രി

വെബ് ഡെസ്ക്

ബ്രഹ്മപുരത്തെ മാലിന്യ പുകയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ഥികളടക്കം മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നിവ അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്

അതേസമയം വിഷ പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇതുവരെ 899 പേരാണ് കൊച്ചിയില്‍ ചികിത്സ തേടിയത്. തലവേദന, തൊണ്ടവേദന, കണ്ണുനീറ്റല്‍ എന്നിവ അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്. കുഞ്ഞുങ്ങള്‍, പ്രായമായര്‍, രോഗബാധിതര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും മന്ത്രി

തീയണയ്ക്കാന്‍ ബ്രഹ്‌മപുരത്ത് തുടരുന്ന നിരവധി അഗ്നിശമന സേനാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഇവര്‍ക്ക് കൃത്യമായി ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും മന്ത്രി വ്യക്തമാക്കി.ചൊവ്വാഴ്ച മുതല്‍ ബ്രഹ്‌മപുരത്തും പരിസര പ്രദേശത്തും ആരോഗ്യ സര്‍വെ നടത്തും. ഏത് സാഹചര്യത്തെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും