കുര്‍ബാന തര്‍ക്കത്തിന്റെ പേരില്‍ എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം. വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. അള്‍ത്താര അഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അള്‍ത്താരയിലേയ്ക്ക് തള്ളി കയറി. കുര്‍ബാന നടത്തികൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബാന അനൂകൂലികളെ തള്ളിമാറ്റി.
കുര്‍ബാന നടത്തികൊണ്ടിരിക്കുന്ന ജനാഭിമുഖ കുര്‍ബാന അനൂകൂലികളെ തള്ളിമാറ്റി.
ജനാഭിമുഖ കുര്‍ബാന നടക്കുന്ന സ്ഥലത്തേയ്ക്ക് ഇരച്ചു കയറി മറുവിഭാഗം. അള്‍ത്താരയിലെ ബലി പീഠം തള്ളിമാറ്റി വൈദീകര്‍ക്ക് നേരേയും അക്രമം, ബലിപീഠം തകര്‍ത്തു, വിളക്കുകള്‍ പൊട്ടി വീണു. ഫര്‍ണിച്ചറുകള്‍ അടിച്ചു തകര്‍ത്തു. മുദ്രാവാക്യം വിളികളുമായി വിശ്വാസികള്‍. സംഘര്‍ഷത്തെ തുടര്‍ന്ന് വൈദീകരേയും വിശ്വാസികളേയും പോലീസ് പള്ളിയില്‍ നിന്ന് മാറ്റി. ജനാഭിമുഖ കുര്‍ബാനയ്ക്കിടെ സംഘര്‍ഷമുണ്ടാക്കിയവരെ കസ്റ്റഡിയിലെടുത്തു.
സംഘര്‍ഷത്തെ തുടര്‍ന്ന് ബസലിക്കയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. പള്ളി അടച്ചിടില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇരുവിഭാഗവുമായും ചര്‍ച്ച നടത്തുമെന്നും പോലീസ് വ്യക്തമാക്കി. ഇരു വിഭാഗമായും ഡിസിപി ചര്‍ച്ച നടത്തും. സംഘര്‍ഷം ഒഴിവാക്കാനാണ് പള്ളിക്കുള്ളില്‍ നിന്ന് ആളുകളെ മാറ്റിയതെന്നും പോലീസ് വിശദീകരിച്ചു.
എന്നാല്‍ വിശുദ്ധ കുര്‍ബാനയെ അവഹേളിക്കാന്‍ പോലീസ് കൂട്ടുനിന്നെന്ന് ഒരു വിഭാഗം ആരോപിച്ചു. പള്ളി അടച്ചുപൂട്ടാനുള്ള ആസൂത്രിത നീക്കമെന്ന് വൈദീകര്‍ ആരോപിച്ചത്. പോലീസ് പിച്ചിയും നുള്ളിയും മാറ്റിയെന്നും വൈദീകര്‍ ആരോപിച്ചു. പോലീസല്ല സിറോ മലബാര്‍ സഭയുടെ നോതൃത്വം തന്നെ ഇടപെട്ട് ചര്‍ച്ച നടത്തണെമെന്നാണ് വിശ്വാസികളുടെ ആവശ്യം. നിലവില്‍ സംഘര്‍ഷത്തിന് നേരീയ അയവു വന്നിട്ടുണ്ട്. ജനാഭിമുഖ കുര്‍ബാന വൈദീകര്‍ അര്‍പ്പിച്ചുകൊണ്ടിരിക്കേയായിരുന്നു സംഘര്‍ഷം മൂര്‍ച്ചിച്ചത്.
കുർബാന തർക്കത്തിൽ ബിഷപ്പ് ഹൗസിന് മുമ്പിൽ സമരം നടത്തുന്ന അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റ സമിതി എന്നിവരിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആർച്ച് ബിഷപ്പ് നൽകിയ ഹര്‍ജിയിൽ ജസ്റ്റിസ് അനു ശിവരാമൻ നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.