KERALA

രാഹുലിനെതിരായ നടപടിയില്‍ കേരളത്തില്‍ വൻ പ്രതിഷേധം; പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്

ദ ഫോർത്ത് - തിരുവനന്തപുരം

വയനാട് ലോക്സഭാ എംപി രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിക്കെതിരെ കെഎസ്‌യു നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. രാജ്ഭവന് മുന്നിലെത്തിയ പ്രവർത്തകർ പോലീസ് സ്ഥാപിച്ച ബാരിക്കേഡിനു മുറികളിൽ കയറി. ഇതിനെ തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു.

ഇതിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ കെഎസ്‌യു പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. ലാത്തി ചാർജിൽ നിരവധി കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. നാലോളം പ്രവർത്തകർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

സമാധാനപരമായി മാർച്ച് ചെയ്ത വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് മർദിച്ചെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. യൂത്ത് കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ചും സംഘർഷത്തിൽ കലാശിച്ചിരുന്നു. പന്തം കൊളുത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാജ്ഭവന് മുന്നിലേക്ക് എത്തിയത്. ഡിസിസിയുടെ നേതൃത്വത്തില്‍ വയനാടും കോഴിക്കോടും സംഘടിപ്പിച്ച പ്രതിഷേധവും സംഘർഷത്തില്‍ കലാശിച്ചു.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും