KERALA

'മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി പിണറായി വിജയന്‍, സിഎംആര്‍എല്ലിനായി വ്യവസായ നയം മാറ്റി'; ആരോപണവുമായി മാത്യു കുഴല്‍നാടന്‍

വെബ് ഡെസ്ക്

മാസപ്പടി കേസിലെ യാഥാര്‍ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍. വീണാ വിജയന്‍ പണം വാങ്ങിയെന്നു മാത്രം. 2016 ഡിസംബര്‍ 20 മുതല്‍ വീണയുടെ അക്കൗണ്ടിലേക്ക് സിഎംആര്‍എല്‍ പണം എത്തി. വീണയ്ക്ക് ലഭിച്ച പണം സിഎംആര്‍എല്ലിന് മുഖ്യമന്ത്രി നല്‍കിയ സേവനത്തിനാണെന്നും കുഴല്‍നാടന്‍ പറഞ്ഞു.

'തന്‌റെ ചോദ്യത്തിന് സഭയില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യമന്ത്രിക്ക് പരിച തീര്‍ത്തു. മുഖ്യമന്ത്രി സിഎംആര്‍എല്‍ കമ്പനിക്കായി അസാധാരണമായി ഇടപെട്ടു. സിഎംആര്‍എല്ലിന് കരിമണല്‍ ഖനന പാട്ടക്കരാര്‍ തിരികെ നല്‍കാന്‍ ശ്രമിച്ചു. മുന്‍ കരാര്‍ റദ്ദാക്കിയ ഫയല്‍ പുന:പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

നിയമോപദേശം തേടാന്‍ 2019 സെപ്റ്റംബറില്‍ മുഖ്യമന്ത്രി വിളിച്ച യോഗം തീരുമാനിച്ചിരുന്നു. പാട്ടക്കരാര്‍ റദ്ദാക്കണമെന്ന നിയമവകുപ്പിന്‌റെ ശിപാര്‍ശ നിലനില്‍ക്കെയായിരുന്നു ഇത്. വീണ വിജയന് സിഎംആര്‍എല്‍ മാസപ്പടി നില്‍കിക്കൊണ്ടിരുന്നത് ഇതിനു വേണ്ടിയായിരുന്നെന്നും' കുഴല്‍നാടന്‍ ആരോപിച്ചു.

പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ മാസാമാസം അഞ്ചുലക്ഷം രൂപ വരെ വീണയ്ക്ക് സിഎംആര്‍എല്‍ നല്‍കുകയാണ്. ഇതിനുപുറമേ എക്‌സാലോജിക് കമ്പനിക്ക് മാസം മൂന്ന് ലക്ഷം രൂപ വീതം കൊടുക്കുന്നുണ്ട്. സിഎംആര്‍എല്ലിന് കരിമണല്‍ ഖനന അനുമതി ഉറപ്പാക്കാന്‍ പിണറായി വിജയന്‍ ഇടപെട്ട് വ്യവസായ നയം മാറ്റുകയായിരുന്നെന്നും കുഴല്‍നാടന്‍ ആരോപിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും