KERALA

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് റിപ്പോര്‍ട്ടിങ്ങിനിടെ ദാരുണാന്ത്യം

പാലക്കാട് കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്

വെബ് ഡെസ്ക്

റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകന് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം. മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാമാന്‍ എ വി മുകേഷ് (34) ആണ് കൊല്ലപ്പെട്ടത്.

പാലക്കാട് കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടായത്. ഉടന്‍ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ദേവിയുടേയും പരേതനായ ഉണ്ണിയുടെയും മകനാണ്. ഭാര്യ: ടിഷ.

ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന മുകേഷ് ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് 'അതിജീവനം' എന്നപേരില്‍ മാതൃഭൂമി ഓണ്‍ലൈനില്‍ നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം