പോലീസ് നായകള്‍ 
KERALA

ബെല്‍ജിയം മലിനോയിസ് ഇനം; 40 അടി ആഴത്തിലുള്ള മൃതദേഹം പോലും മണത്തറിയും; കേരളാ പോലീസിന്റെ മായയും മർഫിയും

പെട്ടിമുടിയിലും കൊക്കിയാറിലും മൃതദേഹങ്ങൾ കണ്ടെത്തിയത് ഈ പോലീസ് നായകള്‍

വെബ് ഡെസ്ക്

ഇലന്തൂരിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ എത്തിച്ചത് കേരളാ പോലീസ് സേനയുടെ അഭിമാനമായ മായയും മർഫിയും. മണ്ണിനടിയിൽ മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായകളാണ് ഇരുവരും. പെട്ടിമുടിയിലും കൊക്കിയാറിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് ഈ നായകളായിരുന്നു. ബെല്‍ജിയം മലിനോയിസ് വിഭാഗത്തില്‍ പെട്ട ഇവ 2020 മാർച്ചിലാണ്‌ സേനയിൽ ചേർന്നത്.

തൃശൂരിലെ കേരള പോലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും ഒപ്പം മര്‍ഫിയും പരിശീലനം നേടിയത്. മണ്ണിൽ, 40 അടി ആഴത്തില്‍ വരെയുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായകള്‍ക്ക് കഴിയും.

പെട്ടിമുടി ദുരന്തത്തിലും കൊക്കിയാറിലും മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായയും മര്‍ഫിയുമായിരുന്നു.

പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ട് മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷമാണ് മായ ഈ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. ഹവില്‍ദാര്‍ പി പ്രഭാതും പോലീസ് കോണ്‍സ്റ്റബിള്‍ ബോണി ബാബുവുമാണ് മായയുടെ പരിശീലകര്‍. സിവില്‍ പോലീസ് ഓഫീസർ ജോർജ് മാനുവൽ കെ.എസ്, പോലീസ് കോൺസ്റ്റബിൾ നിഖിൽ കൃഷ്ണ കെ ജി എന്നിവരാണ് മര്‍ഫിയെ പരിപാലിക്കുന്നത്.

ഊര്‍ജ്ജ്വസ്വലതയിലും ബുദ്ധികൂര്‍മ്മതിയിലും വളരെ മുന്നിലാണ് ബല്‍ജിയം മലിനോയിസ് വിഭാഗത്തില്‍ പെട്ട നായകൾ. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയും. കേരളാപോലീസില്‍ ഈ വിഭാഗത്തില്‍പ്പെട്ട 36 നായകളുണ്ട്. അവയില്‍ 17 എണ്ണം കൊലപാതകം, മോഷണം എന്നിവ തെളിയിക്കാനുളള ട്രാക്കര്‍ വിഭാഗത്തില്‍പെട്ടവയാണ്. 13 നായ്ക്കളെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നു. മയക്കുമരുന്ന് കണ്ടെത്താനുളള പ്രാഗത്ഭ്യം നേടിയത് മൂന്ന് നായ്ക്കളാണ്. മായയും മര്‍ഫിയും കൂടാതെ എയ്ഞ്ചല്‍ എന്ന നായ് കൂടി മൃതദേഹങ്ങള്‍ കണ്ടെത്താനുളള പരിശീലനം നേടിയിട്ടുണ്ട്.

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലായി 26 ഡോഗ് സ്ക്വാഡുകളാണ് നിലവിലുളളത്. എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ നിയന്ത്രണത്തിലാണ് കെ 9 സ്ക്വാഡെന്ന പോലീസ് ശ്വാനവിഭാഗം. ഐജി പി പ്രകാശ് ആണ് ദക്ഷിണ മേഖല ഡെപ്യൂട്ടി നോഡല്‍ ഓഫീസര്‍. കെഎപി മൂന്നാം ബറ്റാലിയനിലെ അസിസ്റ്റന്‍റ് കമാന്‍റന്‍റ് എസ് സുരേഷിനാണ് ഡോഗ് സ്ക്വാഡിന്‍റെ ചുമതല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ