നിയമന വിവാദത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിഷേധം തുടരുന്നതിനിടെ ആര്യാ രാജേന്ദ്രന്‍ കോർപ്പറേഷൻ ഓഫീസിലെത്തി. ഇടത് കൗണ്‍സിലര്‍മാർ മേയർക്ക് സംരക്ഷണമൊരുക്കി. കോർപ്പറേഷൻ ഓഫീസിന് അകത്തും പുറത്തും കടുത്ത പ്രതിഷേധം തുടരുന്നതിനിടെ സാധാരണ പ്രവേശിക്കുന്ന വഴി ഒഴിവാക്കിയാണ് ആര്യാ രാജേന്ദ്രൻ ഓഫീസ് മുറിയിലെത്തിയത്.
നിയമന വിവാദത്തില്‍ ബിജെപിയുടെ പ്രതിഷേധം മേയറുടെ ഓഫീസിന് മുന്നില്‍. കോർപ്പറേഷന് പുറത്ത് കോണ്‍ഗ്രസ് പ്രവർത്തകരും. പ്രതിഷേധങ്ങള്‍ക്കിടെ ആര്യാ രാജേന്ദ്രൻ ഉച്ചയോടെ ഓഫീസിലേയ്ക്ക്. പോലീസിനൊപ്പം ഇടത് കൗണ്‍സിലര്‍മാരും മേയർക്ക് സംരക്ഷണമൊരുക്കി. പ്രധാന കവാടം വഴിയല്ല മേയർ കോർപ്പറേഷനോഫീസിലേക്ക് പ്രവേശിച്ചത്. പി എയുടെ ഓഫീസിലൂടെ മേയറുടെ മുറിയിലെത്തി.
മേയറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്ന ബിജെപി കൗണ്‍സിലര്‍മാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. മേയർക്കെതിരെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവർക്ക് മർദനമേറ്റു. സച്ചിൻ ദേവ് എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും അക്രമിച്ചെന്നാണ് ആരോപണം ഉയർന്നിട്ടുണ്ട്.