KERALA

നെഹ്‌റു ട്രോഫി വള്ളംകളി മാധ്യമ അവാര്‍ഡ്: ബിനിൽ സാബുവും മാഹീൻ ജാഫറും പുരസ്കാരം ഏറ്റുവാങ്ങി

മീഡിയാവണ്ണില്‍ സംപ്രേഷണം ചെയ്ത വള്ളംകളി സ്‌പെഷ്യല്‍ വാര്‍ത്തകള്‍ക്കാണ് പുരസ്‌കാരം

വെബ് ഡെസ്ക്

68-ാമത് നെഹ്‌റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി ഏര്‍പ്പെടുത്തിയ 2022-ലെ നെഹ്‌റു ട്രോഫി വള്ളംകളി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദൃശ്യ മാധ്യമങ്ങളിലെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ദ ഫോർത്ത് ചീഫ് സബ് എഡിറ്റർ ബിനിൽ സാബുവും മികച്ച ക്യാമറമാനുള്ള പുരസ്കാരം ദ ഫോർത്ത് ക്യാമറമാൻ മാഹീൻ ജാഫറും ഏറ്റുവാങ്ങി.

മീഡിയാവണ്ണില്‍ സംപ്രേഷണം ചെയ്ത വള്ളംകളി സ്‌പെഷ്യല്‍ വാര്‍ത്തകള്‍ക്കാണ് പുരസ്‌കാരം. നെഹ്‌റുട്രോഫി ജലമേളയുടെ ഭാഗമായി അച്ചടി-ദൃശ്യമാധ്യമങ്ങളില്‍ വന്ന ജലമേളയുടെ പ്രചാരണത്തിന് സഹായകമായ റിപ്പോര്‍ട്ട്, വാര്‍ത്താചിത്രം വിഭാഗങ്ങള്‍ക്കും ടി വി വാര്‍ത്താ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാപേഴ്‌സണുമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ട്രോഫിയും 10,001 രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ