KERALA

അവധി നൽകണം, യോഗ പരിശീലിപ്പിക്കണം, മാനസിക സമ്മര്‍ദം കുറയ്ക്കണം; പോലീസിലെ ആത്മഹത്യ പ്രവണത കുറയ്ക്കാന്‍ സര്‍ക്കുലര്‍

വെബ് ഡെസ്ക്

സേനയിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണത ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന്റെ സർക്കുലർ. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെയും ആത്മഹത്യാ പ്രവണതയുള്ളവരെയും കണ്ടെത്തി ആവശ്യമായ കൗൺസിലിങ് നൽകണമെന്നാണ് സർക്കുലർ വ്യക്തമാക്കുന്നത്.

ജോലി സംബന്ധവും വ്യക്തിപരവുമായ പ്രശ്നങ്ങളവതരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ വേദി ഒരുക്കണമെന്നും മെന്ററിങ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും സർക്കുലർ ആവശ്യപ്പെടുന്നു. എല്ലാ ആഴ്ചയിലും ലഭിക്കേണ്ട വീക്കിലി ഡേ ഓഫുകൾ ഉൾപ്പെടെ അർഹമായതും അനുവദനീയമായതുമായ എല്ലാ അവധികളും നൽകണമെന്നും സർക്കുലർ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വിവാഹ വാർഷിക ദിനങ്ങളിലും, മക്കളുടെ പിറന്നാൾ ദിവസങ്ങളിലും പരമാവധി അവധി നൽകണമെന്നും സർക്കുലർ പറയുന്നു.

മാനസിക സമർദ്ദമുണ്ടാകുന്ന സമയങ്ങളിൽ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകളുണ്ടാകണമെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്ക് യോഗ പോലുള്ള ശാരീരിക വ്യായാമങ്ങൾക്കുള്ള പരിശീലനം നൽകേണ്ടതുണ്ടെന്നും ജീവിതശൈലി രോഗങ്ങളിൽ കൃത്യസമയത്ത് ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സർക്കുലർ പറയുന്നു.

മാനസികമായ പിരിമുറുക്കം കുറയ്ക്കാൻ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കണമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സർക്കുലർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം പരിഗണിച്ച് ഇത്തരമൊരു സർക്കുലർ പുറപ്പെടുവിക്കാൻ പോലീസ് വകുപ്പ് തീരുമാനിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും