KERALA

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയ്ക്കും പകരം മാതാപിതാക്കൾ എന്നാക്കണം; ഹൈക്കോടതിയെ സമീപിച്ച് ട്രാൻസ് ദമ്പതികൾ

നിയമകാര്യ ലേഖിക

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛനും അമ്മയുമെന്നതിന് പകരം മാതാപിതാക്കൾ എന്നാക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്ജെൻ‍‍ർ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ സഹാദും സിയയുമാണ് ഹർജി സമർപ്പിച്ചത്. ഹർജിക്കാരുടെ പരാതി പരിഹരിക്കാൻ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

കോഴിക്കോട് കോർപ്പറേഷൻ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും 1999 ലെ കേരള രജിസ്ട്രേഷൻ ഓഫ് ബർത്ത് ആൻഡ് ഡെത്ത് റൂൾസ് സെക്ഷൻ 12 പ്രകാരം പിതാവിന്റെ പേര് സിയ പാവൽ (ട്രാൻസ്‌ജെൻഡർ) എന്നും അമ്മയുടെ പേര് സഹദ് (ട്രാൻസ്‌ജെൻഡർ) എന്നും രേഖപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. ഇതിന് പകരം 'മാതാപിതാക്കൾ' എന്നാക്കി സർട്ടിഫിക്കറ്റ് തരണമെന്ന അഭ്യർത്ഥന അതോറിറ്റി നിരസിച്ചതിനെതിരെയാണ് ഹർജി. ജസ്റ്റിസ് എൻ നാഗരേഷിന്റെ ബെഞ്ച് കേസ് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രാന്‍സ് ദമ്പതികളായ സഹദ് സിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. സബിയ സഹദ് എന്നാണ് കുഞ്ഞിന്റെ പേര്. സഹദിന്റെ ഗർഭധാരണം അന്തർദേശീയ തലത്തിൽപോലും വാർത്താപ്രാധാന്യം നേടിയിരുന്നു. സിയ മലപ്പുറം സ്വദേശിയും സഹദ് തിരുവനന്തപുരം സ്വദേശിയുമാണ്. സിയ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് ട്രാന്‍സ് സ്വത്വം തിരിച്ചറിഞ്ഞ് വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്മ്യൂണിറ്റി ഷെല്‍ട്ടര്‍ ഹോമില്‍ അഭയം തേടിയത്. ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ പരിപാടിയില്‍ വച്ചാണ് ഇരുവരും അടുപ്പത്തിലാകുന്നത്. സിയ നൃത്താധ്യാപികയും സഹദ് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റുമാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം