KERALA

താമസ സ്ഥലത്തേക്ക് വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടു വന്നു; കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

യൂണിഫോമില്‍ ആയിരുന്ന പെണ്‍കുട്ടികളുടെ കൈയില്‍ സ്‌കൂള്‍ ബാഗുകളും ഉണ്ടായിരുന്നു

ദ ഫോർത്ത് - കൊച്ചി

പശ്ചിമബംഗാളില്‍ നിന്ന് വിദ്യാര്‍ഥിനികളെ കടത്തിക്കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൊച്ചിയില്‍ പിടിയില്‍. ചെങ്ങമനാട് പുറയാര്‍ ഗാന്ധിപുരത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ടെന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയെത്തിച്ച ബിഹാര്‍ സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്‌കൂള്‍ യൂണിഫോം ധരിച്ച 13 കാരിയെയും 17കാരിയെയും താമസ സ്ഥലത്ത് എത്തിച്ച രണ്ട് ബിഹാര്‍ സ്വദേശികളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് യുവാക്കളോടൊപ്പം കുട്ടികളെ ഗാന്ധിപുരത്ത് കണ്ടെത്തിയത്.

പുറയാര്‍ ഭാഗത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേര്‍ന്ന് യുവാക്കളെയും വിദ്യാര്‍ഥികളേയും നെടുമ്പാശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം പശ്ചിമ ബംഗാളില്‍ നിന്ന് കാണാതായ 13 വയസ്സുകാരിയെ പശ്ചിമ ബംഗാള്‍ ശിശു സംരക്ഷണ രക്ഷപ്പെടുത്തി, സമിതിയുടെ കസ്റ്റഡിയില്‍ ജുവൈനല്‍ ഹോമില്‍ പാര്‍പ്പിക്കുകയായിരുന്നു. അതിനിടെ കഴിഞ്ഞ ജൂലൈ 15ന് കുട്ടിയുടെ മാതാവ് കുട്ടിയെ സംരക്ഷിച്ചോളാം എന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് കുട്ടിയെ വിട്ടുകൊടുക്കുകയായിരുന്നു.

അതേസമയം 17 വയസുകാരി അനാഥയാണെന്നാണ് സൂചന. കുട്ടികളെ പഠിക്കുന്ന സ്‌കൂളില്‍ നിന്നാണ് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്നിട്ടുള്ളത്. സ്‌കൂള്‍ ബാഗും കുട്ടികളുടെ കൈവശമുണ്ടായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. നെടുമ്പാശ്ശേരി പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ