KERALA

അര ലിറ്റര്‍ പാക്കറ്റിന് 3 രൂപ കൂടി; മില്‍മ പാല്‍ വില വര്‍ധന പ്രാബല്യത്തില്‍

മില്‍മയുടെ എല്ലായിനം പാല്‍ വിഭാഗങ്ങള്‍ക്കും അര ലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ കൂടും.

വെബ് ഡെസ്ക്

സംസ്ഥാനത്ത് പുതുക്കിയ പാല്‍വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍. മില്‍മ പാലിന് നെയ്യ്, തൈര് ഉള്‍പ്പെടെയുള്ള പുറമെ പാല്‍ അനുബന്ധ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിക്കും. ലിറ്ററിന് ആറ് രൂപയാണ് വര്‍ധന. ഇതോടെ മില്‍മയുടെ എല്ലായിനം പാല്‍ വിഭാഗങ്ങള്‍ക്കും അര ലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ കൂടും.

പുതുക്കിയ വില പ്രകാരം അര ലിറ്റര്‍ വരുന്ന ടോണ്‍ഡ് മില്‍ക്കിന് 25 രൂപയാകും. പച്ചക്കവറില്‍ വരുന്ന സ്റ്റാന്‍ഡേര്‍ഡൈസ്ഡ് പാലിന് 29 രൂപയാകും. നീല കവര്‍ പാലിന് 26 രൂപയും, മില്‍മ പശുവിന്‍ പാലിന് 28 രൂപയുമായി. മില്‍മ സൂപ്പര്‍ റിച്ച് മില്‍ക്ക് - 30 രൂപ, പച്ചക്കവര്‍ 27 രൂപ, ഹോമോജീനിയസ് ടോണ്‍ഡ് മില്‍ക്ക് 28 രൂപ എന്നിങ്ങനെയാണ് പുതിയ വിലകള്‍. ഇതോടൊപ്പം മില്‍മ തൈരിന് 525 ഗ്രാം വരുന്ന പാക്കറ്റിന് ഇന്നുമുതല്‍ 35 രൂപ നല്‍കേണ്ടിവരും.

നിലവില്‍ വര്‍ധിപ്പിച്ച വിലയുടെ 83.75 ശതമാനം കര്‍ഷകര്‍ക്ക് നല്‍കുമെന്നായിരുന്നു വില വര്‍ധന പ്രഖ്യാപിച്ച് മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചത്. ഇതോടെ പുതിയ വിലയില്‍ 5.025 രൂപ കര്‍ഷകര്‍ക്ക് ലഭിക്കുക. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.045 രൂപ (0.75%) ഡീലര്‍മാക്കും സംഘങ്ങള്‍ക്കും 0.345 രൂപ (5.75%) വീതവും ലഭിക്കും. 0.21 രൂപയാണ് മില്‍മയ്ക്ക് ലഭിക്കുക.

പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് 0.03 രൂപയും മാറ്റിവച്ചിട്ടുണ്ട്. രാജ്യവ്യാപകമായി കാലിത്തീറ്റ വിലയില്‍ വന്ന വര്‍ധനവും പാലിന്റെ സംഭരണത്തിലെ കുറവുമാണ് നിലവില്‍ പാല്‍ വില കൂട്ടാന്‍ കാരണമാക്കിയതെന്നാണ് മില്‍മയുടെ വിശദീകരണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ