KERALA

മോക്ക്ഡ്രില്ലിനിടയിലെ അപകടം: മരണം കുഴഞ്ഞുവീണെന്ന് പ്രാഥമിക നിഗമനം - മന്ത്രി കെ രാജന്‍

ശ്രദ്ധക്കുറവ് സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍

വെബ് ഡെസ്ക്

മണിമലയാറ്റിലെ മോക്ക്ഡ്രില്ലിനിടെ ശ്രദ്ധക്കുറവ് സംഭവിച്ചോയെന്ന് പരിശോധിക്കുമെന്ന് റവന്യുമന്ത്രി കെ രാജന്‍. മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമന്‍ മോക്ക്ഡ്രില്ലിനിടെ മരിച്ചതില്‍ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കുഴഞ്ഞു വീണാണ് യുവാവിന്റെ മരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു.

അപകടങ്ങള്‍ നിറഞ്ഞ സ്ഥലങ്ങളില്‍ തന്നെയാണ് മോക്ക്ഡ്രിൽ നടത്താറുള്ളത്

''അപകടം നിറഞ്ഞ മേഖലകളില്‍ തന്നെയാണ് മോക്ക്ഡ്രിൽ നടത്താറുള്ളത്. അപകടം സംഭവിച്ചാല്‍ അവരെ രക്ഷപ്പെടുത്താനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ തയ്യാറാകുക എന്നതാണ് മോക്ക്ഡ്രില്ലിന്റെ ലക്ഷ്യം'' - മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മല്ലപ്പള്ളി പടുതോട് സ്വദേശി ബിനു സോമന്‍ മോക്ക്ഡ്രില്ലിനിടെയുണ്ടായ അപകടത്തില്‍ മരിച്ചത്. പ്രളയത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി താലൂക്ക് തലത്തില്‍ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിനിടെയായിരുന്നു അപകടം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കോമളം പാലത്തിന് സമീപത്ത് നടന്ന അപകടത്തിലാണ് ബിനു സോമന്‍ മരിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ