KERALA

ഭാഗ്യശാലികൾക്ക് ഒരു പരിശീലന കളരി

ഭാഗ്യക്കുറിയിലൂടെ തേടിയെത്തിയ ഭാഗ്യം കൈവിട്ടുപോകാതിരിക്കാൻ എന്തുചെയ്യാൻ കഴിയും?

ദ ഫോർത്ത് - തിരുവനന്തപുരം

ഭാഗ്യക്കുറിയിലൂടെ തേടിയെത്തിയ ഭാഗ്യം കൈവിട്ടുപോകാതിരിക്കാൻ എന്തുചെയ്യാൻ കഴിയും? അതിനുത്തരം നല്‍കുകയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വിജയികള്‍ക്കായി സര്‍ക്കാരിന്റെ പരിശീലന പരിപാടി. കേരള സംസ്ഥാന ഭാഗ്യക്കുറി വിജയികള്‍ക്ക് ഇന്ന് സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി മാസ്‌ക്കറ്റ് ഹോട്ടലിൽ വെച്ച് നടന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്. പരിശീലന പരിപാടി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

വ്യക്തിയുടെയും കുടുംബത്തിന്റെയും ഭദ്രതയ്ക്കുതകുന്ന സാമ്പത്തിക മാനേജ്മെന്റ്, സ്ഥിര നിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ചിട്ടിയും കുറിയും, ഇക്വിറ്റി, ഡിബഞ്ചര്‍, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതിനെ കുറിച്ചും പണം ഒന്നിച്ച് കൈയിലെത്തുമ്പോഴുള്ള ടെന്‍ഷന്‍ കുറയ്ക്കാനുള്ള കൗണ്‍സലിങ് രീതികളും, പണം ചെലവാക്കുന്നതിലും നിക്ഷേപിക്കുന്നതിലുമുള്ള ആശങ്ക പരിഹരിക്കാന്‍ ആശയവിനിമയ പരിപാടിയും പരിശീലനത്തിന്റെ ഭാഗമായി നടന്നു.

സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ എബ്രഹാം, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കെ ജെ. ജോസഫ്, കൗണ്‍സിലര്‍ കെഎസ് ബീന, ലോട്ടറിവകുപ്പ് ജോയന്റ് ഡയറക്ടര്‍ മനോജ് കുമാർ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ