KERALA

നിപ സംശയം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല; പരിശോധനാ ഫലം എന്തായാലും മുന്‍കരുതലെടുത്തതായി മുഹമ്മദ് റിയാസ്

മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി

വെബ് ഡെസ്ക്

കോഴിക്കോട്ടെ നിപ സംശയത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിള്‍ പരിശോധനാ ഫലം വൈകീട്ടോടെ ലഭിക്കും. റിസല്‍ട്ട് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും മുന്‍കരുതലെടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. കുറ്റ്യാടിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളില്‍ ജാഗ്രത പാലിക്കുന്നുണ്ട്. അടുത്ത പഞ്ചായത്തുകളില്‍ പ്രശ്‌നങ്ങള്‍ ഇല്ല. 90 വീടുകളില്‍ നിലവില്‍ പരിശോധന നടത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവരെ ഐസൊലേഷനിലേക്ക് മാറ്റാനുള്ള നടപടികളും എടുത്തു. മാസ്‌ക് നിര്‍ബന്ധം ആക്കിയിട്ടില്ലെങ്കിലും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പരിശോധനാ ഫലം വന്നതിന് ശേഷം തുടര്‍നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ നിപ സംശയത്തോടെ നാല് പേരാണ് കോഴിക്കോട് ചികിത്സയില്‍ കഴിയുന്നത്. രോഗലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 75 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവരെയെല്ലാം ഐസോലേഷനിലേക്ക് മാറ്റാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ആത്യാവശ്യമില്ലാത്തവര്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഐസൊലേഷന്‍ നടപടികള്‍ക്കുള്ള സംവിധാനം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് സജ്ജീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ