സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിന് അധ്യക്ഷത വഹിക്കും. മികച്ച സംവിധായകന് ഫാസില്‍ റസാഖ്, നടന് ഇഷാക് കെ, നടി കാതറിന്, രണ്ടാമത്തെ നടന് മണികണ്ഠന് പട്ടാമ്പി, നടി ജോളി ചിറയത്ത് എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്കാരം സ്വീകരിക്കും.
മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപൈ്ളസ് വകുപ്പ് മന്ത്രി അഡ്വ. ജി ആര് അനിലിന് നല്കി ടെലിവിഷന്‍ അവാര്‍ഡ് ബുക്ക് പ്രകാശനം ചെയ്യും.
മേയര്‍ ആര്യാ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, വൈസ് ചെയര്മാന് പ്രേംകുമാര്‍, സെക്രട്ടറി സി അജോയ്, കഥാവിഭാഗം ജൂറി ചെയര്മാന് സിദ്ധാര്‍ത്ഥ ശിവ എന്നിവര്‍ പങ്കെടുക്കും. അവാര്‍ഡ് സമര്‍പ്പണത്തിനുശേഷം ഗസലുകളും ഗൃഹാതുരത ഉണർത്തുന്ന പഴയ ഗാനങ്ങളും കോര്‍ത്തിണക്കിയ 'റാസാ ബീഗം നൈറ്റ്'എന്ന സംഗീതപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.