KERALA

'ബ്രിട്ടീഷുകാര്‍ പറഞ്ഞു, ഇന്ത്യക്കാരന്‍ എഴുതി' ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍

ജനങ്ങളെ കൊള്ളയടിക്കാന്‍ ഭരണഘടന സഹായിക്കുന്നു

വെബ് ഡെസ്ക്

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്ന ഭരണഘടനയാണ്‌ രാജ്യത്തുള്ളത്. ഇന്ത്യയില്‍ മനോഹരമായ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ പറയും. ബ്രിട്ടീഷുകാര്‍ പറഞ്ഞത് പ്രകാരം ഇന്ത്യക്കാരന്‍ എഴുതി തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി സജി ചെറിയാന്‍ വിവാദ പരാമര്‍ശം നടത്തിയത്.

ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ലകാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവെച്ചിട്ടുണ്ടെങ്കിലും സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് നമ്മുടേത്. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായി നില്‍ക്കുന്നത് കൊണ്ടാണ് . ന്യായമായ കൂലി ചോദിക്കാന്‍ പോലും സാധിക്കാത്തത്. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും വിധിവരുക. ഭരണഘടന പരമായ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കാത്തതു കൊണ്ടാണ് എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം സാധാരണ തൊഴിലാളിള്‍ക്ക് നമ്മുടെ ഭരണ ഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം അവര്‍ക്ക് നല്‍കുന്ന പരിഗണനയാണ്. അതിന് കാരണം നമ്മുടെ ഭരണഘടന നല്‍കുന്ന സംരക്ഷണമാണ്. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പം മാത്രമാണ്. അവര്‍ക്ക് അനൂകൂലമായി മോദി സര്‍ക്കാര്‍ അടക്കം പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കൊപ്പമാണ് ഭരണഘടനയെന്നതിന്റെ തെളിവാണ് ഇതെന്നും സജി ചെറിയാൻ പറഞ്ഞു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം