സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി മുന്‍ ധനമന്ത്രി തോമസ് ഐസക്. സ്വപ്‌ന സുരേഷ് തന്റെ പേര് പറഞ്ഞത് ബോധപൂര്‍വ്വമാണ്. താന്‍ സ്വപ്നയെ മൂന്നാറിലെ ഹോട്ടലിലേക്ക് ക്ഷണിച്ചിട്ടില്ല. സ്വബോധമുള്ള ഏതെങ്കിലും മന്ത്രി സ്വപ്‌നയെ മൂന്നാറിലേക്ക് ക്ഷണിക്കുമോയെന്നും തോമസ് ഐസക് ചോദിച്ചു.
തന്റെ വീട്ടില്‍ വരുന്നവര്‍ ആരായാലും അവരെ മുകളിലേക്ക് ക്ഷണിക്കാറുണ്ട്. അത് സന്ദര്‍ശന മുറി മുകളിലായതിനാലാണ്. തന്റെ ഔദ്യോഗിക വസതിയില്‍ വന്നവര്‍ക്കെല്ലാം അതിനെപറ്റി ബോധ്യമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് സ്വപ്‌ന ശ്രമിക്കുന്നത്. ആരോപണങ്ങള്‍ക്കു പിന്നില്‍ ബിജെപി രാഷ്ട്രീയമാണ്. സ്വപ്ന ബിജെപിയുടെ ദത്തുപുത്രിയാണെന്നും ഐസക് ആരോപിച്ചു. ആരോപണങ്ങളെ നിയമപരമായി നേരിടണമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും ഐസക് വ്യക്തമാക്കി.