സെക്രട്ടറിയേറ്റ് 
KERALA

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി; നിയമനത്തിന് പൊതുവിജ്ഞാപനമെന്ന ആവശ്യം തള്ളി

പേഴ്സണൽ സ്റ്റാഫിനെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം കോടതി അംഗീകരിച്ചു

നിയമകാര്യ ലേഖിക

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തുടരാമെന്ന് ഹൈക്കോടതി. പേഴ്സണൽ സ്റ്റാഫിൻ്റെ പെൻഷൻ തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പേഴ്സണൽ സ്റ്റാഫ് നിയമന രീതി മാറ്റി നിയമനത്തിന് പൊതു വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. പേഴ്സണൽ സ്റ്റാഫിനെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദം അംഗീകരിച്ചായിരുന്നു കോടതി നടപടി.

മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ നിയമനം പിഎസ്‌സി വഴി നടത്തണമെന്നും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്നുമാവശ്യപ്പെട്ട് കൊച്ചിയിലെ ആൻറി കറപ്‌ഷൻ പീപ്പിൾസ് മൂവ്മെൻറ് നൽകിയ ഹരജിയാണ് ജസ്റ്റിസ് വി ജി അരുൺ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാന സർക്കാർ, പിഎസ്‌സി, മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിമാരായ ടി വേലായുധൻ, സി എം രവീന്ദ്രൻ തുടങ്ങിയവരായിരുന്നു എതിർകക്ഷികൾ.

നിശ്ചിത യോഗ്യതയുള്ളവർക്ക് തുല്യ അവസരം നൽകുകയോ നടപടിക്രമം പാലിക്കുകയോ ചെയ്യാതെ പേഴ്സണൽ സ്റ്റാഫുകളെ നിയമിക്കരുതെന്നാവശ്യപ്പെട്ട് ഹരജിക്കാർ 2019 ജൂലൈ നാലിന് നൽകിയ നിവേദനം 2020 മാർച്ച് 11ന് സർക്കാർ തള്ളിയിരുന്നു. മൂന്നു വർഷം വരെ സർവീസുള്ള പേഴ്സണൽ സ്റ്റാഫുകൾക്ക് 1994 മുതൽ പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായ പരിധി പോലും നിശ്ചയിക്കാതെയാണ് ഇത്തരം നിയമനം നടത്തുന്നതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം