കാല്‍ നൂറ്റാണ്ട് പിന്നിട്ട നിയമ പോരാട്ടം, ഒടുവില്‍ കുറ്റവിമുക്തന്‍. പക്ഷേ 70ാം വയസില്‍ കിട്ടിയത് നീതിയാണോ, എം കെ സുരേന്ദ്രബാബുവിന്റെ ചോദ്യം ബാക്കിയാവുകയാണ്. കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച സംഭവമായിരുന്നു കേസിന്റെ തുടക്കം. എം കെ സുരേന്ദ്രബാബു 45ാം വയസില്‍ കൊടുങ്ങല്ലൂര്‍ സഹകരണ ബാങ്കിലെ മാനേജര്‍ ചുമതലയിലിരിക്കെ ഒരു സ്ത്രീ മുക്ക് പണ്ടം പണയം വെച്ച് പണം തട്ടികയായിരുന്നു. 4 ലക്ഷം രൂപ തട്ടിപ്പു നടത്തിയ കേസില്‍ സ്ത്രീക്കൊപ്പം മാനേജറെ കൂടി പ്രതി ചേര്‍ത്തതോടെയാണ് സുരേന്ദ്രബാബുവിന്റെ ജീവിതം മാറുന്നത്.
സ്വര്‍ണം പണയം വച്ച സ്ത്രീ മുങ്ങിയതോടെ നഷ്ടപ്പെട്ട പണത്തിന് ഉത്തരവാദി മാനേജര്‍ മാത്രമായി. ചെയ്യാത്ത കുറ്റം സമ്മതിക്കാനാവില്ലന്ന് നിലപാട് എടുത്തതോടെ ജീവിതം ജയിലഴിക്കുള്ളിലായി. പിന്നാലെ, 25 വര്‍ഷമായി തുടരുന്ന നിയമ പോരാട്ടം. ഒടുവില്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തന്റെ പേരാട്ടത്തെ കുറിച്ച് എം കെ സുരേന്ദ്രബാബു ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.