KERALA

ഇന്നസെന്റിന്റെ വേർപാടിൽ വികാരാധീനനായി മോഹൻലാൽ; 'സങ്കടം ഒതുക്കാനാകുന്നില്ല, പോയില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം'

ചിരിയും ശാസനയുമായി എന്നും കൂടെ തന്നെയുണ്ടാകുമെന്ന് മോഹൻലാൽ

വെബ് ഡെസ്ക്

നീലാ... വാര്യരുടെ ശാസനയോടെയും സ്നേഹത്തോടെയുമുള്ള ആ വിളിയിലാണ് ശേഖരന് നേരെ ഉയർത്തി പിടിച്ച വാൾ വലിച്ചെറിഞ്ഞ് നീലകണ്ഠൻ പിന്തിരിഞ്ഞത്... ദേവാസുരത്തിന്റെ ക്ലൈമാക്സിൽ മാത്രമല്ല ആ ചിത്രത്തിലുടനീളം അമ്മ പറഞ്ഞാൽ പോലും കേൾക്കാത്ത നീലകണ്ഠൻ പലപ്പോഴും അനുസരണയോടെ നിന്നത് വാര്യരുടെ ശാസനയിലാണ്, അഭ്യർത്ഥനയിലാണ്. ദേവാസുരത്തിലെ വാര്യരാകാൻ ക്ഷണിച്ചതും മോഹൻലാൽ ആയിരുന്നെന്ന് ഇന്നസെന്റ് തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ നിർബന്ധത്താലാണ് ഇന്നസെന്റ് വാര്യരാകാൻ സമ്മതിച്ചത്

ജീവിതത്തിലും അത്രമേൽ ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിച്ചവരായിരുന്നു മോഹൻലാലും ഇന്നസെന്റും . ദീർഘകാലം ഇന്നസെന്റ് അമ്മ പ്രസിഡന്റ് ആയിരുന്നപ്പോൾ സെക്രട്ടറിയായി നിഴൽ പോലെ കൂടെ നിന്നു മോഹൻലാൽ . ആരോഗ്യം തളർത്തിയപ്പോൾ, 18 വർഷങ്ങൾക്ക് ശേഷം ആ സ്ഥാനം മോഹൻലാലിനെ തന്നെ ഏൽപ്പിച്ചാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.

സഹോദര തുല്യനാണ് തനിക്ക് ഇന്നസെന്റെന്ന് മോഹൻലാൽ മുൻപും പറഞ്ഞിട്ടുണ്ട്. ഏറെ പ്രിയപ്പെട്ട ഇന്നസെന്റിന്റെ വിയോഗത്തിൽ അത്രമേൽ വികാരാധീനനാകുകയാണ് മോഹൻലാൽ. പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത് . ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും... മോഹൻലാലിന്റെ വാക്കുകൾ

പോസ്റ്റിന്റെ പൂർണരൂപം

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും...

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ