KERALA

മാളിൽ നടിമാർക്കെതിരെ ലൈംഗികാതിക്രമം ; കേസെടുത്ത് പോലീസ്

നേരിട്ട അതിക്രമത്തിന്റെ മരവിപ്പ് ഇതു വരെ മാറിയിട്ടില്ലെന്ന് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ;നടിമാരുടെ മൊഴിയെടുക്കുമെന്ന് പന്തീരാങ്കാവ് പോലീസ്

വെബ് ഡെസ്ക്

കോഴിക്കോട് ഹൈലൈറ്റ് മാളിൽ സിനിമാ പ്രമോഷനെത്തിയ നടിമാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായും നടിമാരുടെ മൊഴിയെടുക്കുമെന്നും പന്തീരാങ്കാവ് പോലീസ് വ്യക്തമാക്കി

ഇന്നലെ വൈകിട്ടാണ് സിനിമ പ്രമോഷന്‍ പരിപാടിക്കിടെ യുവ നടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ നടന്ന സിനിമാ പ്രമോഷനിടെ ആയിരുന്നു ദുരനുഭവം നേരിട്ടതെന്ന് നടിമാരിലൊരാള്‍ വെളിപ്പെടുത്തി. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്.

തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായെന്നും നടി പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. സഹപ്രവര്‍ത്തകയ്ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാനായെന്നും എന്നാല്‍ തനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും കുറിപ്പില്‍ നടി പറയുന്നു.

നേരിട്ട അതിക്രമത്തിന്റെ മരവിപ്പ് ഇതു വരെ മാറിയിട്ടില്ല. ഇത്രയും ലൈംഗികദാരിദ്രം അനുഭവിക്കുന്നവരാണോ ചുറ്റുമുള്ളതെന്നും നടി പോസ്റ്റില്‍ ചോദിക്കുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഇന്ന് എന്റെ പുതിയ ചിത്രമായ Saturday Night ന്റെ ഭാഗമായി കോഴിക്കോട് Hilite Mall ൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട് പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയിൽ ആൾകൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പുതോന്നുന്നു.ഇത്രയ്ക്കു frustrated ആയിട്ടുള്ളവർ ആണോ നമ്മുടെ ചുറ്റും ഉള്ളവർ?

പ്രൊമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിൽ പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി. ഒരു നിമിഷം ഞാൻ മരവിച്ചു പോയി, ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്, തീർന്നോ നിന്റെയൊക്കെ അസുഖം ?

അതേസമയം അവിടെവച്ചു തന്നെ പ്രതികരിക്കാനും പരാതി കൊടുക്കാനും നടിമാര്‍ കാണിച്ച ധൈര്യത്തെ പ്രശംസിച്ച് നടി ശ്വേതാ മേനോന്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രംഗത്തെത്തി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ