KERALA

പോക്സോ കേസിൽ മോൻസൺ മാവുങ്കൽ കുറ്റക്കാരൻ; ശിക്ഷാവിധി ഇന്നുണ്ടാകും

2019-ൽ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി

നിയമകാര്യ ലേഖിക

പോക്സോ കേസിൽ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് കോടതി. എറണാകുളം പോക്സോ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2019-ൽ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ കേസിൽ 2022 ജൂൺ മൂന്നിനാണ് വിചാരണ തുടങ്ങിയത്.

2023 ഫെബ്രുവരി ഏഴിന് തെളിവെടുപ്പ് പൂർത്തിയാക്കി കേസ് വാദത്തിന് മാറ്റി. മാർച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂർത്തിയായി. തുടർന്നാണ് ഇന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതൽ 2021 സെപ്റ്റംബർ 24 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പരാതി. മോൻസനെതിതെരയുള്ള കേസിലെ ആദ്യ വിധിയാണ് പോക്സോ കോടതിയുടേത്. 2018 ഏപ്രിൽ ഒന്ന് മുതൽ 2019 ജൂൺ 30 വരെയുള്ള കാലയളവിൽ മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്.

പിന്നീട് താൻ ആരംഭിക്കാനിരിക്കുന്ന മെഡിക്കൽ സർവകലാശാലയിൽ ജോലി വാഗ്‌ദാനം ചെയ്ത് മറ്റൊരു സ്ത്രീയെ പീഡിപ്പിച്ച കേസിലും മോൻസൺ പ്രതിയാണ്. വ്യാജ പുരാവസ്തുക്കളുടെ പേരിൽ ആളുകളിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ 2021 സെപ്റ്റംബർ 25-ന് അറസ്റ്റിലായ ശേഷമാണ് പീഡന കേസുകൾ പുറത്തുവന്നത്. 15 കേസുകളാണ് ഇയാൾക്കെതിരെ നിലവിലുള്ളത്.

ഇതിനിടെ കെ സുധാകരനെതിരായ കേസിൽ മോൻസനെ ജയിലെത്തി ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. നിലവിൽ പോക്സോ കേസിൽ റിമാന്റിലാണ് മോൻസൺ. അടുത്ത ആഴ്ചയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ