KERALA

കോട്ടയത്തെ സദാചാര ഗുണ്ടായിസം; മുടി മുറിച്ച് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കോട്ടയം സിഎംഎസ് കോളേജിലെ വിദ്യാർഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്

വെബ് ഡെസ്ക്

കോട്ടയം സിഎംഎസ് കോളേജ് വിദ്യാർഥിനിക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസത്തിൽ, കാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർഥികൾ. സിഎംഎസ് കോളേജ് ക്യാമ്പസിനുള്ളിൽ മുടി മുറിച്ച് പ്രതിഷേധിച്ച വിദ്യാർഥികൾ, മനുഷ്യ ചങ്ങലയും തീർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ സന്ദർശിക്കാൻ പോയ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന യുവാവിനും നേരെ ആക്രമണം ഉണ്ടായത്. പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.

ഇന്ന് രാവിലെ സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർഥിനിയാണ് ആദ്യം തലമുടി മുറിച്ചത്. തുടർന്ന് മറ്റ് രണ്ട് പെൺകുട്ടികൾ കൂടി തലമുടി മുറിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി

ഇന്ന് രാവിലെ സിഎംഎസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലെ വിദ്യാർഥിനിയാണ് ആദ്യം തലമുടി മുറിച്ചത്. തുടർന്ന് മറ്റ് രണ്ട് പെൺകുട്ടികൾ കൂടി തലമുടി മുറിച്ച് പ്രതിഷേധത്തിന്റെ ഭാഗമായി. ഇതുകൂടാതെ വൈകീട്ട് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും സംഘടിപ്പിച്ചു. നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന കോളേജിൽ നിന്നും പെൺകുട്ടികൾക്ക് രാത്രിയും പകലും പുറത്തിറങ്ങി നടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന ആവശ്യവുമായി മുദ്രാവാക്യം വിളികളോടെയാണ് പെൺകുട്ടികൾ അടക്കം ഒരു കൂട്ടം വിദ്യാർഥികൾ കാമ്പസിൽ അണിനിരന്നത്.

പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു

ഇതിനിടെ സിഎംഎസ് കോളേജ് റോഡിൽ വെച്ച് പെൺകുട്ടികളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കോട്ടയം നഗരത്തിലെ ഓട്ടോ ഡ്രൈവർ അജിത്തിനെതിരെയാണ് കേസ് എടുത്തത്. കോളേജ് പരിസരത്ത് പെൺകുട്ടികൾക്ക് നേരെ ശല്യം പതിവാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇത്തരം ശല്യങ്ങൾ ഒഴിവാക്കാൻ അധികൃതർ കൃത്യമായ ഇടപെടൽ നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം