KERALA

പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: അക്യൂപങ്‌ചർ ചികിത്സകൻ ശിഹാബുദ്ദീൻ പോലീസ് കസ്റ്റഡിയിൽ

വെഞ്ഞാറംമ്മൂട് സ്വദേശി ശിഹാബുദ്ദീനെ എറണാകുളത്ത് വച്ചാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്

വെബ് ഡെസ്ക്

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ വച്ച് പ്രസവം നടത്തിയതിനെതുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യൂപങ്‌ചർ ചികിത്സകൻ ശിഹാബുദ്ദീൻ പോലീസ് കസ്റ്റഡിയിൽ. വെഞ്ഞാറംമ്മൂട് സ്വദേശി ശിഹാബുദ്ദീനെ എറണാകുളത്ത് വച്ചാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്തിലാണ് ഷമീറയും കുഞ്ഞും മരണപ്പെടുന്നത്. സംഭവത്തിൽ മരിച്ച ഷമീറയുടെ ഭർത്താവ് നയാസിനെതിരെ നരഹത്യ കുറ്റം ചുമത്തി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഭർത്താവ് ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് അമ്മയും കുഞ്ഞും മരിച്ചതെന്നാണ് കുടുംബാംഗങ്ങളും ആരോഗ്യപ്രവർത്തകരും പറയുന്നത്. പ്രസവം സങ്കീര്ണമാകുമെന്ന ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വീട്ടിൽ തന്നെ പ്രസവം നടത്താൻ ഷമീറയെ നയാസ് നിർബന്ധിച്ചത്.

അക്യൂപങ്‌ചർ രീതിയിൽ വീട്ടിൽ നിന്ന് തന്നെ പ്രസവമെടുക്കുകയായിരുന്നു നയാസിന്റെ ഉദ്ദേശം. ഫെബ്രുവരി 20ന് വൈകുന്നേരം 3 മണിക്കാണ് പ്രസവം നടക്കുന്നത്. കുഞ്ഞ് പകുതി പുറത്തെത്തിയപ്പോഴേക്കും സമീറയുടെ സ്ഥിതി അതീവ ഗുരുതരമാവുകയും പിന്നീട് മരിക്കുകയുമായിരുന്നു. നിരന്തരം ആശാ വർക്കർമാർ ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ചികിത്സ നൽകാനോ നയാസ് തയ്യാറായിരുന്നില്ല.

നായാസ് തന്നെയും മക്കളെയും ഉപേക്ഷിക്കുമോ എന്ന ഭയം കാരണമാണ് ഷമീറ മറുത്തോന്നും പറയാതിരുന്നതെന്ന് ഇവരുടെ അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. നാലാമത്തെ പ്രസവമായതിനാൽ കാര്യങ്ങൾ അതിസങ്കീർണ്ണമാണെന്ന് ആരോഗ്യപ്രവർത്തകർ നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും നയാസ് അത് ഗൗനിച്ചില്ല. ചികിത്സാനിഷേധം വ്യക്തമായിട്ടും പോലീസ് നേരത്തേ ഇടപെട്ടില്ല എന്ന വിമർശനവും ഉയരുന്നുണ്ട്.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി