മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിൽ മനം നൊന്ത് അമ്മ മൂത്ത മകനുമായി കിണറ്റില്‍ ചാടി മരിച്ചു. ഇടുക്കി ഉപ്പുതറയിലാണ് കൈതപ്പതാല്‍ സ്വദേശിനി ലിജ, ഏഴുവയസ്സുകാരനായ മകന്‍ ബെന്‍ ടോമുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. രണ്ട് ദിവസം മുന്‍പാണ് ലിജയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചത്.
ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്
കുഞ്ഞ് മരിച്ചതിന് ശേഷം ലിജ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. വീട്ടുകാർ രാവിലെ പള്ളിയില്‍ പോയതിന് ശേഷമാണ് ലിജ കുട്ടിയുമായി കിണറ്റില്‍ ചാടിയത് എന്നാണ് കരുതുന്നത്.
തിരിച്ചെത്തിയ വീട്ടുകാര്‍ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും കിണറ്റിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 40 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ലിജ മകനുമായി ചാടിയത്. ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ടോം ആണ് ലിജയുടെ ഭര്‍ത്താവ്. രണ്ടുവര്‍ഷം മുന്‍പ് ലിജയുടെ മറ്റൊരു കുഞ്ഞും മരിച്ചിരുന്നു.