KERALA

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ അമ്മ അറസ്റ്റില്‍

ദ ഫോർത്ത് - തിരുവനന്തപുരം

തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാരായിമുട്ടത്ത് ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് അഞ്ജുവിനെ പോലീസ് പിടികൂടിയത്.

മൂന്ന് ലക്ഷം രൂപ നല്‍കിയാണ് കരമന സ്വദേശിയായ സ്ത്രീ കുഞ്ഞിനെ വാങ്ങിയത്

കഴിഞ്ഞ ഏപ്രില്‍ 21 നാണ് തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിൽ ജനിച്ച നവജാത ശിശുവിനെ വിറ്റെന്ന വിവരം പുറത്ത് വന്നത്. നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് കുട്ടിയുടെ അമ്മ അഞ്ജു വിറ്റത്. മൂന്ന് ലക്ഷം രൂപ നല്‍കിയാണ് കരമന സ്വദേശിയായ സ്ത്രീ കുഞ്ഞിനെ വാങ്ങിയത്.

കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്

കുഞ്ഞിനെ വാങ്ങിയ സ്ത്രീയുടെ വീട്ടില്‍ നിന്നും കുട്ടിയുടെ കരച്ചില്‍ കേട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും ശബ്ദം കേട്ട് സംശയം തോന്നിയ അയല്‍വാസികളാണ് വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ മൂന്ന് ലക്ഷം രൂപ കൊടുത്താണ് കുഞ്ഞിനെ വാങ്ങിയതെന്ന് സ്ത്രീ സമ്മതിച്ചു. ഇതോടെ കുഞ്ഞിനെ സിഡബ്ല്യുസി തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.

അറസ്റ്റിലായ കുട്ടിയുടെ അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. സംഭവത്തിന് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും