KERALA

മ്യൂസിയം കേസിലും പ്രതി സന്തോഷ് തന്നെ; പരാതിക്കാരി തിരിച്ചറിഞ്ഞു, ജോലിയില്‍ നിന്ന് നീക്കുമെന്ന് മന്ത്രി

വെബ് ഡെസ്ക്

മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതി കുറവന്‍കോണം കേസില്‍ പിടിയിലായ സന്തോഷ് തന്നെ. മ്യൂസിയത്ത് പ്രഭാതസവാരിക്കിടെ അതിക്രമത്തിന് ഇരയായ യുവതി സന്തോഷിനെ തിരിച്ചറിഞ്ഞു. പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് പ്രതി സന്തോഷാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. നേരത്തെ കുറവന്‍കോണത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍, തന്നെ ആക്രമിച്ചയാളുമായി രൂപസാദൃശ്യമുണ്ടെന്ന് യുവതി വ്യക്തമാക്കിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‌റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്‌റെ ഡ്രൈവറാണ് പിടിയിലായ മലയന്‍കീഴ് സ്വദേശി സന്തോഷ്. വാട്ടർ അതോറിറ്റിയിൽ പുറം കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നൽകുന്ന ഏജൻസിയുടെ ജീവനക്കാരൻ ആണ് ഇയാൾ.

അതിനിടെ, കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച സന്തോഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സന്തോഷ്, സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്ത സംഭവത്തില്‍ വ്യക്തതയില്ലെന്ന് മന്ത്രി പറഞ്ഞു. കരാര്‍ അടിസ്ഥാനത്തിലായതിനാല്‍ പോലീസ് വെരിഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാകാം ജോലിയില്‍ പ്രവേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

സെക്രട്ടറിയേറ്റിനുള്ളില്‍ നിന്നാണ് ഇന്നലെ രാത്രി സന്തോഷിനെ പിടികൂടിയത്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ വാഹനമാണ് ഇയാള്‍ ഓടിച്ചിരുന്നത്. സര്‍ക്കാര്‍ ബോര്‍ഡ് പതിച്ച വാഹനത്തിന്റെ ദ്യശ്യങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും