എംകെ മുനീര്‍ 
KERALA

'കളിയില്‍ കാര്യം കൊണ്ടുവരരുത്, എല്ലാം സ്‌പോര്‍ട്മാന്‍ സ്പിരിറ്റില്‍ കാണണം'; സമസ്തയെ തള്ളി എംകെ മുനീര്‍

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലെ എംഎസ്എഫ് യൂണിറ്റ് നേതാക്കള്‍ക്കുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വെബ് ഡെസ്ക്

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കെ ആഘോഷങ്ങളെയും താരാരാധയെയും വിമര്‍ശിച്ച ച്ച് സമസ്തയെടുത്ത നിലപാടിനെ തള്ളി മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഡോ. എംകെ മുനീര്‍ എംഎല്‍എ. മത്സരങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകനായ തനിക്ക് വിഷമം ഉണ്ടാക്കുന്നുവെന്നും ഫുട്‌ബോള്‍ എന്ന് പറയുന്നത് എല്ലാവര്‍ക്കും ആവേശമാണ് എന്നും മുനീര്‍ കൂട്ടിചേര്‍ത്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലെ എംഎസ്എഫ് യൂണിറ്റ് നേതാക്കള്‍ക്കുള്ള സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് മത്സരങ്ങളുടെ കാലമാണ്. ആരും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നത് രാജ്യം നോക്കിയിട്ടല്ല. അതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ കൊടി കത്തിക്കേണ്ട ആവശ്യവും ഇല്ല. അങ്ങനെയാണെങ്കില്‍ നമുക്ക് ഇറാന്റെ ഒപ്പം നില്‍ക്കാന്‍ സാധിക്കില്ല. അവര്‍ ഷിയാകള്‍ ആണെന്നാണ് പറയുന്നത്. എന്നും എംകെ മുനീര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ആരും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നത് രാജ്യം നോക്കിയിട്ടല്ല
എംകെ മുനീര്‍

കളിയില്‍ കാര്യം കൊണ്ടു വരരുതെന്നും എല്ലാം ഒരു സ്‌പോര്‍ട് മാന്‍ സ്പിരിറ്റില്‍ കാണണമെന്നും മുനീര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും നല്ല കളികളില്‍ ഒന്നാണ് ഫുട്‌ബോള്‍. കേരളത്തില്‍ ഫുട്‌ബോളിന്റെ നാട് മലപ്പുറമാണ്. അത് ആരും നിഷേധിക്കുകയില്ല. ചിലര്‍ പറയുന്നു ഫുട്‌ബോള്‍ പാന്റിട്ട് കളിക്കണമെന്ന്. എന്നാല്‍ പാന്റിട്ട് കളിക്കാന്‍ പറ്റാത്ത ഒരു കളിയാണ് ഫുട്‌ബോള്‍. അങ്ങനെ എന്തെങ്കിലും വികാരമുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് കളി മാത്രം കാണുക എന്നാണ്. മുനീര്‍ വ്യക്തമാക്കുന്നു. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാക്കുന്നതിനെയും മുനീര്‍ വിമര്‍ശിക്കുന്നുണ്ട്.

ആരെങ്കിലും നടത്തുന്ന പരാമര്‍ശത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിന്റെയോ, മുസ്ലീം ലീഗിന്റെയോ അഭിപ്രായം തേടേണ്ട ആവശ്യമില്ല
എംകെ മുനീർ

ആരോ ഫുട്‌ബോളിനെക്കുറിച്ച ഒരു പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രസ്താവനയായി കണ്ടാല്‍ മതി. അതിന്റെ ഭാരം മുസ്ലീം സമുദായത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ട. സ്വന്തം ഇഷ്ടത്തിന് ആരെങ്കിലും നടത്തുന്ന പരാമര്‍ശത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിന്റെയോ, മുസ്ലീം ലീഗിന്റെയോ അഭിപ്രായം തേടേണ്ട ആവശ്യമില്ലെന്നും മൂനീര്‍ കൂട്ടിചേര്‍ത്തു.

പാന്റിട്ട് കളിക്കാന്‍ പറ്റാത്ത ഒരു കളിയാണ് ഫുട്‌ബോള്‍
എംകെ മുനീർ

കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ആവേശം അതിര് കടക്കുകയാണെന്ന താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും സമസത് ഖുത്വബ കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു. ഫുട്‌ബോള്‍ ലഹരി നിയന്ത്രിക്കണമെന്ന കാര്യം വെള്ളിയാഴ്ച നമസ്‌കാരങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും കേരളാ ജംഇയ്യത്തുല്‍ ഖുത്വബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എംകെ മുനീര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം