KERALA

ലീഗ് മുന്നണി വിടുന്നെങ്കില്‍ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകും; സ്ഥാപിത താത്പര്യങ്ങളുടെ പേരിലാകില്ല: സാദിഖലി തങ്ങൾ

ലീഗ് രാഷ്ട്രീയ ബന്ധം ഉപയോഗപ്പെടുത്തിയത് സമൂഹ നന്മയ്ക്ക് വേണ്ടി മാത്രമാണ്

വെബ് ഡെസ്ക്

മുസ്ലീം ലീഗിന്റെ മുന്നണി മാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങളും, റിപ്പോര്‍ട്ടുകളും തുടരുന്നതിനിടെ നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സ്ഥാപിത താത്പര്യങ്ങളുടെ പേരില്‍ ലീഗ് മുന്നണി വിട്ട ചരിത്രമില്ലെന്നും, ലീഗ് രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയത് സമൂഹ നന്മയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മലപ്പുറത്ത് മുസ്ലീം ലീഗ് ജില്ലാ സമ്മേളനത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

മലപ്പുറത്ത് മുസ്ലീം ലീഗ് ജില്ലാ സമ്മേളനത്തിലായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.

ലീഗ് ചരിത്രം സൃഷ്ടിച്ച പാർട്ടിയാണ്. പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് പറയാന്‍ ലീഗിന് ഒരു മടിയുമില്ല. ഇരുളിന്റെ മറവില്‍ കൂടെയുള്ളവരെ വഞ്ചിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗ് രാഷ്ട്രീയ ബന്ധം ഉപയോഗപ്പെടുത്തിയത് സമൂഹ നന്മയ്ക്ക് വേണ്ടി മാത്രമാണ്. ലീഗ് മുന്നണി വിടുകയാണെങ്കില്‍ അതിന് വ്യക്തമായ മാനദണ്ഡം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബംഗാളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സിപിഎം ഇന്നവിടെ നാമവശേഷമായിരിക്കുന്നു
പി കെ കുഞ്ഞാലിക്കുട്ടി

സ്വാതന്ത്ര്യത്തിന് മുന്‍പും അതിന് ശേഷവും നാടിന് വേണ്ടി പോരാടിയ പ്രസ്ഥാനം ഇന്ന് നിലനില്‍ക്കുന്നത് അഭിമാനകരമാണെന്ന് മുഖ്യപ്രഭാഷണത്തിനിടെ പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ബംഗാളില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച സിപിഎം ഇന്നവിടെ നാമവശേഷമായിരിക്കുന്നു. സിപിഎം ശോഷിച്ച സമയത്ത് ലീഗ് വളര്‍ന്നിട്ടേയുള്ളുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു തരത്തിലുള്ള ആദര്‍ശ വ്യതിയാനവും സംഭവിച്ചിട്ടില്ലെന്നും എല്ലാ തലമുറയും ഞങ്ങളോടൊപ്പമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ