ജേതാക്കളായ നടുഭാഗം ചുണ്ടന്‍ അജയ് മധു
KERALA

കായംകുളത്തെ ഓളപ്പരപ്പില്‍ നടുഭാഗം ചുണ്ടന്‍ ജേതാക്കള്‍

വെബ് ഡെസ്ക്

ചാമ്പ്യന്‍സ് ബോട്ട് ലീഗ് കായംകുളം ജലോത്സവത്തില്‍ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. ആവേശകരമായ മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ രണ്ടാം സ്ഥാനം നേടി. പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനം.

എസ്എഫ്ബിസി തുഴഞ്ഞ ആയാപറമ്പ് പാണ്ടി, കൈനകരി യുബിസി തുഴഞ്ഞ ചെറുതന, പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം, എടത്വ വിബിസി തുഴഞ്ഞ ദേവാസ്, വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് എന്നിവരാണ് തുടര്‍ സ്ഥാനങ്ങളിലെത്തിയത്.

10 മത്സരങ്ങളില്‍ നിന്ന് 7 ജയത്തോടെ 97 പോയിന്റുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 3 ജയവും 88 പോയിന്റുമായി എന്‍സിഡിസി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 76പോയിന്റുമായി ചമ്പക്കുളം ചുണ്ടനാണ് മൂന്നാം സ്ഥാനത്ത്. സിബിഎല്ലിലെ അടുത്ത മത്സരം കല്ലടയില്‍ നടക്കും.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?