KERALA

എ ഐ ടി പെര്‍മിറ്റ്‌ വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; റോബിന്‍ ബസിന് തിരിച്ചടിയായേക്കും

പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി

നിയമകാര്യ ലേഖിക

അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. പെർമിറ്റ് ചട്ടം ലംഘിച്ചതിന് പിഴ ചുമത്തിയതിനെതിരെ കൊല്ലം സ്വദേശികളുടെ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.

നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് എതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാമെന്നും ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞു. ഹർജിക്കാർ പിഴ തുകയുടെ അൻപത് ശതമാനം ഉടൻ അടയ്ക്കണമെന്നും സിംഗിൾ ബെഞ്ച്.

കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന, അടുത്ത കാലത്ത് ഏറെ വിവാദം സൃഷ്‌ടിച്ച റോബിൻ ബസിനും ഉത്തരവ് തിരിച്ചടിയാണ്. ബസ് പിടിച്ചിടാൻ പാടില്ലെന്ന കോടതി ഉത്തരവുമായി ടൂറിസ്റ്റ് പെർമിറ്റുള്ള ബസ്, സ്റ്റേജ് കാര്യേജായി ഉപയോഗിക്കുകയായിരുന്നു. പല തവണ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ബസിന് പിഴയിട്ടെങ്കിലും സർക്കാർ വേട്ടയാടുന്നു എന്ന തരത്തിലായിരുന്നു റോ​ബി​ൻ ബ​സ് ഉ​ട​മ ബേ​ബി ഗി​രീ​ഷ് പ്രചരിപ്പിച്ചിരുന്നത്.

ത​ന്‍റെ ബ​സ് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് കോ​ട​തി നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ, നിരവധിയിടങ്ങളിൽ ബസ് തടയുകയും പിഴയിട്ട് വേട്ടയാടുകയുമാണെന്ന് ബേബി ഗിരീഷ് പറഞ്ഞിരുന്നു.കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ന​ഷ്ടം വ​രു​മെ​ന്ന് പ​റ​ഞ്ഞ് മ​റ്റു​ള്ള​വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതേസമയം, റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ ഇന്ന് ചെക്ക് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2012-ല ഒരു വാഹന ഇടപാടുമായി ബന്ധപ്പെട്ടുള്ള ചെക്ക് കേസിലായിരുന്നു അറസ്റ്റ്. ഇന്ന് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പാലാ പോലീസ് അറസ്റ്റ് ചെയ്ത ഗിരീഷിന് വൈകിട്ടോടെ ജാമ്യം ലഭിച്ചു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി