KERALA

പ്രകൃതിക്ഷോഭ സാധ്യത: 'വയനാട്ടിലെ ദുര്‍ബല പ്രദേശങ്ങളെക്കുറിച്ചുള്ള വിവരം നല്‍കണം', സ്വമേധയാ എടുത്ത കേസില്‍ ഹൈക്കോടതി

വെബ് ഡെസ്ക്

കനത്ത മഴയെത്തുടര്‍ന്ന് പ്രകൃതിക്ഷോഭത്തിന് സാധ്യതയുള്ള വയനാട്ടിലെ മറ്റ് ദുര്‍ബല പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി വയനാട്ടിലെ ഉരുള്‍പൊട്ടലിന്‌റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടി ഉത്തരവ്.

വയനാട്ടില്‍ പ്രകൃതിക്ഷോഭ സാധ്യതയുള്ള മറ്റ് മേഖലകളുണ്ടെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ശ്യാം കുമാര്‍ വി എം എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതിനാല്‍ അത്തരം അപകടസാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കോടതി തേടുകയും അത്തരം പ്രകൃതിദുരന്തങ്ങള്‍ തടയുന്നതിന് തുടര്‍ച്ചയായ നിരീക്ഷണം ഉണ്ടായിരിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്തു.

വയനാട്ടില്‍ നടക്കുന്ന പുനഃരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ആഴ്ചയിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി. വയനാട്ടിലെ ഉരുള്‍പൊട്ടലിന്‌റെ കാരണം സംബന്ധിച്ച് ശാസ്ത്രീയമായ വിവരങ്ങളും വേണമെന്ന് കോടതി വ്യക്തമാക്കി.

ഉപരതിതല ഗതാഗത വകുപ്പ് മന്ത്രാലയം, നാഷണല്‍ അതോറിറ്റി ഓഫ് ഇന്ത്യ (നോര്‍ത്ത് സോണ്‍), കേന്ദ്ര ജല കമ്മീഷന്‍, ഇന്ത്യന്‍ നാഷണല്‍ സെന്‌റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസ്, നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്‌റര്‍ എന്നിവരെയാണ് കോടതി കേസില്‍ പ്രതി ചേര്‍ത്തത്.

വയനാട്ടില്‍ 1200 കോടിയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയ സര്‍ക്കാര്‍ കാണാതായവരെയും പരുക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങളും സമര്‍പ്പിച്ചു. 53 അജ്ഞാത മൃതദേഹങ്ങള്‍ ജില്ലാഭരണകൂടം സംസ്‌കരിച്ചതായും 178 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതായു കോടതിയെ ബോധിപ്പിച്ചു. ഉരുള്‍പൊട്ടലില്‍ നിന്ന് 212 ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായും വിവരമുണ്ട്.

മൂന്ന് പാലങ്ങള്‍, രണ്ട് സ്‌കൂളുകള്‍, 1.5 കി.മീറ്റര്‍ ഗ്രാമീണ റോഡ്, രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ തകര്‍ന്നതായി സര്‍ക്കാര്‍ ബോധിപ്പിച്ചു. വയനാട്ടിലുണ്ടായ നഷ്ടവും നാശനഷ്ടവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും