KERALA

നവകേരള സദസ്: വരവ്-ചെലവ് കണക്കില്ലാതെ സർക്കാർ, പൊളിച്ച മതിലുകളുടെ അവസ്ഥയും അറിയില്ല, ക്രോഡീകരിക്കുന്നെന്ന് മുഖ്യമന്ത്രി

അപേക്ഷകളില്‍ ലഭിച്ച പരാതികളില്‍ പലതും പൊതുസ്വഭാവം ഉള്ളവയായതിനാല്‍ അത്തരം വിഷയങ്ങളില്‍ പൊതുവായ തീരൂമാനങ്ങള്‍ എടുക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നും മുഖ്യമന്ത്രി

വെബ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് നടത്തിയ ജനസമ്പര്‍ക്ക പരിപാടിയായ നവകേരള സദസുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളില്‍ ഉത്തരമില്ലാതെ സര്‍ക്കാര്‍. നവകേരള സദസില്‍ ലഭിച്ച 645099 പരാതികളില്‍ 533465 പരാതികള്‍ തീര്‍പ്പാക്കിയതായി മുഖ്യമന്ത്രി സഭയില്‍ അറിയിച്ചപ്പോഴാണ് വരവ് ചെലവ് കണക്കുകള്‍ ക്രോഡീകരിച്ചു വരുന്നേയുള്ളു എന്ന് വ്യക്തമാക്കുന്നത്. നിയമസഭയില്‍ എം വിന്‍സന്റ് എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രി നവകേരള സദസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. അപേക്ഷകളില്‍ ലഭിച്ച പരാതികളില്‍ പലതും പൊതുസ്വഭാവം ഉള്ളവയായതിനാല്‍ അത്തരം വിഷയങ്ങളില്‍ പൊതുവായ തീരൂമാനങ്ങള്‍ എടുക്കാന്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

പൊളിച്ച മതിലുകള്‍ പുതുക്കി പണിതതിനും ഇതിനായി ചെലവായ തുക, അത് കണ്ടെത്തിയ വഴി എന്നിവയുടെ വിശദാംശങ്ങളും സര്‍ക്കാരിന് നിശ്ചയമില്ല

നവകേരള സദസിനായി ഒരോ മണ്ഡലത്തിലെയും പരസ്യം, ഫ്‌ളക്‌സ്, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, കസേര, ഭക്ഷണം, പൗരപ്രമുഖരുമായി നടത്തിയ പ്രഭാത ഭക്ഷണം, പ്രചരണം, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി ചെലവഴിച്ച തുകകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനായില്ല. മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച സംഘാടക സമതികള്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റുമാണ് പരിപാടി സംഘടിപ്പിച്ചത് എന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

നവകേരള സദസിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ തുക, സ്‌പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ച തുക, തദ്ദേശ സ്ഥാപനങ്ങള്‍. സദസിന്റെ ചുമതല വഹിച്ചവര്‍ എന്നിവര്‍ പിരിച്ചു നല്‍കിയ തുകയുടെ കണക്കുകള്‍ സംബന്ധിച്ചും സര്‍ക്കാരിന്റെ കയ്യില്‍ കണക്കുകളില്ല. ഇവയും ക്രോഡീകരിച്ചു വരിയാണ് എന്നും മുഖ്യമന്ത്രി പറയുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ട് പൊളിച്ച മതിലുകളെ കുറിച്ചും സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്കുകളില്ല. പൊളിച്ച മതിലുകള്‍ പുതുക്കി പണിതതിനും ഇതിനായി ചെലവായ തുക, അത് കണ്ടെത്തിയ വഴി എന്നിവയുടെ വിശദാംശങ്ങളും സര്‍ക്കാരിന് നിശ്ചയമില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

nava.pdf
Preview

നവകേരള സദസ്സിനായി വിവിധ ജില്ലകളിലായി പത്തിലധികം കേന്ദ്രങ്ങളിലെ മതിലുകള്‍ പൊളിച്ചിരുന്നു. പാലക്കാട്, എറണാകുളം, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പൊളിച്ച മതിലുകള്‍ വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. കോടതി ഉള്‍പ്പെടെ ഇടപെട്ട വിഷയത്തില്‍ നവകേരള സദസ് അവസാനിച്ച് അഞ്ച് മാസം പിന്നിട്ടിട്ടും സര്‍ക്കാരിന് ഉത്തരമില്ലെന്നാണ് മറുപടികള്‍ വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ