KERALA

വിവിധ മേഖലകളിലെ രണ്ടായിരത്തോളം പേരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം; നവകേരള സ്ത്രീസദസ് നാളെ

സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്നത്

വെബ് ഡെസ്ക്

സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ നടത്തുന്ന നവകേരള സ്ത്രീസദസ് നാളെ. ,വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്ന രണ്ടായിരത്തോളം സ്ത്രീകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖാമുഖം സംവദിക്കും. എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ രാവിലെ 9.30 മുതല്‍ 1.30 വരെയാണ് പരിപാടി.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, ജെ ചിഞ്ചു റാണി, അന്‍വര്‍ സാദത്ത് എംഎല്‍എ, വനിത- ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി എന്‍ സീമ മോഡറേറ്ററാകും.

പി കെ ശ്രീമതി, ജെ മേഴ്‌സിക്കുട്ടിയമ്മ, സാമൂഹ്യപ്രവർത്തക കെ അജിത, നടിമാരായ ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, നിലമ്പൂര്‍ ആയിഷ, കായികതാരങ്ങളായ മേഴ്‌സിക്കുട്ടന്‍, ഷൈനി വില്‍സണ്‍, എം ഡി വത്സമ്മ, കെ സി ലേഖ, പ്രതിരോധ ശാസ്ത്രജ്ഞ ടെസി തോമസ്, ഗായികമാരായ പി കെ മേദിനി, ഗഇംതിയാസ് ബീഗം, എഴുത്തുകാരി വിജയരാജ മല്ലിക, നിഷ ജോസ് കെ മാണി, ഡോ. ലിസി എബ്രഹാം തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍, തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തം സദസിൽ ഉണ്ടാകും.

സാമൂഹ്യരംഗത്തെ ഇടപെടലിലൂടെ സ്ത്രീകളെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കുകയെന്നതാണ് സദസിന്റെ പ്രധാന ലക്ഷ്യം. സ്ത്രീപക്ഷ നവകേരളം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ടു സംവദിക്കുന്നത്. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവയ്ക്കപ്പെടും. അഭിപ്രായങ്ങള്‍ എഴുതി നല്‍കാനും അവസരമുണ്ടാകും.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം