KERALA

'മുഖ്യമന്ത്രിയുടെ കലാപാഹ്വാനം', ക്രൂരനെന്ന് വി ഡി സതീശന്‍; പരാമര്‍ശം മയപ്പെടുത്തി മന്ത്രിമാര്‍

ആക്രമണങ്ങളെ ന്യായീകരിക്കുന്നതിലൂടെ മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു

വെബ് ഡെസ്ക്

കണ്ണൂര്‍ പഴയങ്ങാടിയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുംനേരെ കരിങ്കൊടി കാണിച്ച യുഡിഎഫ് പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നടപടി ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്രമങ്ങളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് നികൃഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് ആലുവയില്‍ ആരോപിച്ചു. അതിനിടെ മുഖ്യമന്ത്രിയുടെ വാദത്തെ ന്യായീകരിച്ച് മന്ത്രിമാരായ പി രാജീവും കെ രാജനും രംഗത്തെത്തി. മുഖ്യമന്ത്രി കണ്ടദൃശ്യമാണ് പറഞ്ഞതെന്നായികുന്നു ഇവരുടെയും പ്രതികരണം.

പഴയങ്ങാടിയിലെ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ആക്രമണങ്ങളെ ന്യായീകരിക്കുന്നതിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. അക്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്, ഇത് ക്രിമിനല്‍ മനോഭാവമാണ്. മുഖ്യന്ത്രിക്ക് കസേരയിൽ ഇരിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളതെന്നും വിഡി സതീശന്‍ ചോദിച്ചു.

കേരളത്തില്‍ രാജഭരണമല്ല നടക്കുന്നത്. മുഖ്യമന്ത്രിക്ക് രാജാവിന്റെ മനസാണ്. നവകേരള സദസ്സ് നാട്ടുകാരുടെ ചിലവിൽ നാണമില്ലാത്ത നടത്തുന്ന പരിപാടിയായി മാറി. ഉദ്യോഗസ്ഥരെ കൊണ്ട് പണം പിരിപ്പിച്ച് മുഖ്യമന്ത്രിയും സംഘവും രാഷ്ട്രീയം പറയുകയാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നവ കേരള സദസ്സ് തിരഞ്ഞെടുപ്പ് എത്തി നിൽക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ പരിപാടിയാണെന്ന യു ഡി എഫ് അഭിപ്രായത്തിനെ തെളിയിക്കുന്നതാണ് എൽ ഡി എഫ് കൺവീനര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.

നവ കേരള സദസ് ആരംഭിച്ചത് മുതല്‍ തിരുവനന്തപുരത്ത് മന്ത്രിമാര്‍ ആരും തന്നെയില്ല. ഇവിടെ ഒരു ഭരണം ഉണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിവരും. ഈ പരിപാടിയില്‍ മന്ത്രിമാർക്ക് എന്താണ് റോൾ. മുഖ്യമന്ത്രിയുo മന്ത്രിമാരും ടൂർ പോകുകയാണ് എന്ന് പറഞ്ഞാൽ മതിയാകുമെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി