KERALA

നയന സൂര്യന്റെ മരണം: കൊലപാതകമല്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

നയനയുടേത് ആത്മഹത്യയാണോ രോഗം മൂലമുള്ള മരണമാണോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച്

വെബ് ഡെസ്ക്

യുവസംവിധായിക നയന സൂര്യന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. നയനയുടെ മരണം കൊലപാതകമെല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷനാണ് മരണ കാരണമെങ്കിലും അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ചിന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ നയനയുടേത് ആത്മഹത്യയാണോ രോഗം മൂലമുള്ള മരണമാണോ എന്ന് കണ്ടെത്താനാകുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തിലുള്ള എട്ടംഗ മെഡിക്കല്‍ സംഘമാണ് കൊലപാതക സാധ്യത പൂർണമായി തള്ളിയത്. നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നും മരിച്ച് കിടന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും കൊലപാതക സാധ്യത തള്ളാൻ കാരണമായി. നയനയ്ക്ക് ഒട്ടേറെ മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

2019 ഫെബ്രുവരി 23ന് രാത്രിയാണ് നയന സൂര്യനെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമേഹ രോഗിയായിരുന്ന നയന ഷുഗര്‍ താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായം കിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് അന്ന് പോലീസ് പറഞ്ഞത്. എന്നാൽ മരണം സംബന്ധിച്ച പോലീസ് ഭാഷ്യം തള്ളി നയനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ. കെ ശശികല രംഗത്തെത്തിയിരുന്നു. കൊലപാതക സാധ്യതയടക്കം താന്‍ പറഞ്ഞ കാര്യങ്ങള്‍ ഒഴിവാക്കിയാണ് മൊഴി തയ്യാറാക്കിയതെന്നാണ് ഡോ. കെ ശശികല വ്യക്തമാക്കിയത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം