KERALA

അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തുനിന്ന് കാണാതായത് 43,272 സ്ത്രീകൾ; അന്വേഷണത്തിൽ 93% പേരെയും കണ്ടെത്തി

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 2,822 സ്ത്രീകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ

വെബ് ഡെസ്ക്

2016 മുതൽ 2021 വരെയുള്ള അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് നിന്ന് കാണാതായത് കുട്ടികളുൾപ്പെടെയുള്ള 43,272 സ്ത്രീകളെ. ഇതിൽ 40,450 സ്ത്രീകളെ കണ്ടെത്തിയതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇത് കാണാതായവരുടെ 93 ശതമാനത്തോളം വരും. 2449 സ്ത്രീകളും 373 പെൺകുട്ടികളും ഉൾപ്പെടെ 2,822 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

2019 മുതൽ 2021 വരെയുള്ള കാലയളവില്‍ 10 ലക്ഷത്തിലധികം സ്ത്രീകളെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകൾ പുറത്തുവിട്ടിരുന്നു

ഈ കാലയളവിൽ കാണാതായ 37,367 സ്ത്രീകളില്‍ 34,918 പേരെയും പ്രായപൂർത്തിയാകാത്ത 5,905 പെണ്‍കുട്ടികളില്‍ 5,532 പേരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത് 2018ലും കൂടുതല്‍ സ്ത്രീകളെ കാണാതായത് 2019 ലുമാണ്. 1,136 പെണ്‍കുട്ടികളെയും 8,202 സ്ത്രീകളെയുമാണ് ഇക്കാലയളവില്‍ കാണാതായത്. എൻസിആർബിയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ശരാശരി 984 പെൺകുട്ടികളെ കാണാതാകുകയും അതിൽ 922 പേരെ കണ്ടെത്തുകയും ചെയ്തു. അതുപോലെ, ഓരോ വർഷവും കാണാതായ ശരാശരി 6,227 സ്ത്രീകളിൽ 5,819 പേരെ കണ്ടെത്തി.

കാണാതായവരെ കണ്ടെത്തുന്നതിലും തുടർ അന്വേഷണങ്ങളിലും മുന്നിലുള്ള സംസ്ഥാനം കേരളമാണ്. "കാണാതായവരെ കണ്ടെത്തുന്നതിൽ പോലീസ് അന്വേഷണങ്ങളിൽ തുടർച്ച ഉറപ്പാക്കുന്നത് പ്രധാനവശമാണ്. കാണാതായ കേസുകൾ അന്വേഷിക്കാൻ 2019 ൽ ഞാൻ രണ്ട് പ്രത്യേക ടീമുകൾ രൂപീകരിച്ചു. കാണാതായ സ്ത്രീകളെ കണ്ടെത്തുന്നതില്‍ കൂടുതൽ പ്രാധാന്യം നൽകിയിരുന്നു. ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോകളിലെ എല്ലാ ഡിവൈഎസ്പിമാരും ഒരു എസ്പിയും എല്ലാ മാസവും യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ആ മാസം കാണാതായ നൂറോളം സ്ത്രീകളെ കണ്ടെത്താൻ സംഘത്തിന് കഴിഞ്ഞിരുന്നു, " - മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറയുന്നു. കാണാതായവരെല്ലാം തട്ടിക്കൊണ്ടുപോകപ്പെട്ടവർ ആയിരിക്കില്ലെെന്ന് പോലീസ് വിലയിരുത്തുന്നു. ഒളിച്ചോടുന്ന കേസുകളും ഇതിൽ ഉൾപ്പെടും.

2019 മുതൽ 2021 വരെയുള്ള കാലയളവില്‍ 10 ലക്ഷത്തിലധികം സ്ത്രീകളെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. 2021ൽ മാത്രം 18 വയസ്സിന് മുകളിലുള്ള 3,75,058 സ്ത്രീകളെയാണ് രാജ്യത്തുനിന്നും കാണാതായത്. മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ സ്ത്രീകളെയും പെൺകുട്ടികളെയും കാണാതായിരിക്കുന്നതെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗുജറാത്തിൽനിന്ന് 41,621 സ്ത്രീകളെ കാണാതായതായി നേരത്തെ എൻസിആർബി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും സജീവമായിരുന്നു. പിന്നാലെ, ഇന്ത്യ മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും പാലിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022ലെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം