ajay madhu
KERALA

നെഹ്റു ട്രോഫി കാട്ടില്‍ തെക്കേതിലിന്; പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഹാട്രിക്

മൂന്നാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴയുന്ന ചുണ്ടന്‍ നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്

വെബ് ഡെസ്ക്

68-ാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്‍റെ കാട്ടില്‍ തെക്കേതിലിന്. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തിയത്. രണ്ടാമതായി എൻസിഡിസി കുമരകം തുഴഞ്ഞ നടുഭാഗവും, മൂന്നാമത് പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരവും ഫിനിഷ് ചെയ്തു. പോലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം നാലാമതായി. മൂന്നാം തവണയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴയുന്ന ചുണ്ടന്‍ നെഹ്റു ട്രോഫിയില്‍ മുത്തമിടുന്നത്. സന്തോഷ് ചാക്കോയാണ് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ ക്യാപ്റ്റന്‍.

20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ജലോത്സവത്തിന് ജനസമുദ്രമാണ് ആലപ്പുഴ പുന്നമട കായലിലേക്ക് എത്തിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി കെ ജോഷി മുഖ്യാതിഥിയായിരുന്നു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം