KERALA

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്; ആര്‍ഭാടമില്ല, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വള്ളം കളി നടത്താന്‍ സംഘാടകര്‍ തയാറായാല്‍ ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു

വെബ് ഡെസ്ക്

നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന് നടത്താന്‍ അന്തിമതീരുമാനം. മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണു തീരുമാനം. വളളംകളി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍ഭാടങ്ങളില്ലാതെയാകും ഇത്തവണത്തെ വള്ളംകളി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയും പിന്നീട് അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്തതിന് പിന്നാലെ വള്ളം കളി ക്ലബ്ബുകളുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വള്ളംകളിക്കായി നടത്തിയ തയാറെടുപ്പുകളും ഇതുവരെ ചെലവാക്കിയ തുകയും ടൂറിസം രംഗത്ത് ഉണ്ടാകാവുന്ന പ്രതിസന്ധിയുമൊക്കെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ വള്ളംകളി നടത്തുമെന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെ ബേപ്പൂര്‍ ഫെസ്റ്റിന് 2.45 കോടി രൂപ അനുവദിച്ചതോടെ നെഹ്‌റു ട്രോഫി മാറ്റിവച്ചത് വലിയ വിവാദമായി മാറുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലടക്കം വലിയ വിവാദമായി സര്‍ക്കാര്‍ നടപടി മാറി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായുള്ള ലക്ഷക്കണക്കിന് വള്ളംകളി ആരാധകരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിവാദം തണുപ്പിക്കാന്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി നടത്തിപ്പിന് അനുകൂലമായി രംഗത്ത് എത്തിയിരുന്നു. വിവാദം അടങ്ങാതെ വന്നതോടെ കുട്ടനാട്ടുകാരടക്കം വൈകാരികമായി കാണുന്ന ആഘോഷമാണ് വള്ളം കളിയെന്നും ഇത്തവണ മത്സരം മുടങ്ങില്ലെന്നും പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വള്ളം കളി നടത്താന്‍ സംഘാടകര്‍ തയാറായാല്‍ ടൂറിസം വകുപ്പ് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രഖ്യാപിച്ചിരുന്നു. വള്ളംകളി മാറ്റിവയ്ക്കലിന് എതിരെ പ്രതിപക്ഷം പരസ്യപ്രക്ഷോഭത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ