അട്ടപ്പാടിയല്‍ വീണ്ടും നവജാത ശിശു മരിച്ചു . മേലെ ആനവായ് ഊരിലെ സുന്ദരന്‍-സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു സരോജിനിയുടെ പ്രസവം.11 മണിയോടെ കുഞ്ഞ് മരിച്ചു. തൂക്ക കുറവാണ് മരണ കാരണമെന്ന് പറയുന്നു. ഇതില്‍ വ്യക്തത വന്നിട്ടില്ല. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാന രീതിയിലായിരുന്നു മരിച്ചത്.
ശിശുമരണം തുടര്‍ക്കഥയാവുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ അട്ടപ്പാടി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എങ്കിലും മരണനിരക്ക് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്.