KERALA

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖില്‍ തോമസ് കസ്റ്റഡിയില്‍

പുലര്‍ച്ചെ പന്ത്രണ്ടരയോടെ കോട്ടയം കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് നിഖിലിനെ പിടികൂടിയത്

വെബ് ഡെസ്ക്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്‌ഐ പ്രവർത്തകൻ നിഖില്‍ തോമസ് പിടിയില്‍. കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് നിഖിലിനെ പിടികൂടിയത്. കായംകുളം സി ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ കസ്റ്റഡിയിലെടുത്തത്. നിഖിലിനെ കായംകുളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് നിഖിലിനെ പിടിയിലാകുന്നത്.

നിഖിലിന്റെ സുഹൃത്തായ മുൻ എസ്എഫ്ഐ നേതാവിനെ ഇന്നലെ വർക്കലയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. വിവാദമായതിന് പിന്നാലെ സിപിഎമ്മും എസ്എഫ്ഐയും നിഖിലിനെ പുറത്താക്കിയിരുന്നു. ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല തന്നെ വ്യക്തമാക്കിയതിന് പിന്നാലെ കായംകുളം എംഎസ്എം കോളേജും നിഖിലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിഖില്‍ പാര്‍ട്ടിയോട് ചെയ്തത് കൊടുംചതിയാണെന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. നിഖില്‍ തോമസിനെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ സഹായിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കായംകുളം എംഎസ്എം കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളേജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് വഴിവച്ചത്. പിന്നാലെ എംഎസ്എം കോളേജ് നല്‍കിയ പരാതിയിലാണ് കായംകുളം പോലീസ് നിഖില്‍ തോമസിനെതിരെ കേസെടുത്തത്. കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖിലിന്റെ എംകോം പ്രവേശനം തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ നിഖില്‍ ഒളിവില്‍ പോവുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ