നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏഴു പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 15 വാര്‍ഡുകളും മരുതോങ്കര പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. ഇതിനു പുറമേ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത്(1,2,20 വാര്‍ഡുകള്‍), കുറ്റ്യാടി പഞ്ചായത്ത്(3,4,5,6,7,8,9,10 വാര്‍ഡുകള്‍), കായക്കൊടി പഞ്ചായത്ത്(5,6,7,8,9 വാര്‍ഡുകള്‍), വില്യപ്പള്ളി പഞ്ചായത്ത്(3,4,56,7 വാര്‍ഡുകള്‍), കാവിലുംപാറ പഞ്ചായത്ത്(2,10,11,12,13,14,15,16 വാര്‍ഡുകള്‍), പുറമേരിയിലെ 13ാം വാർഡ് എന്നിവടങ്ങളിലും കണ്ടെയ്ന്റ്‌മെന്റ് സോണുകളുണ്ട്.
ഈ പ്രദേശങ്ങളില്‍ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എ ഗിത അറിയിച്ചു. ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാനങ്ങളും അടച്ചിടണമെന്നും പ്രസ്തുത കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ അഞ്ചു വരെ മാത്രമാണ് പ്രവര്‍ത്തനാനുമതിയെന്നും കലക്ടര്‍ അറിയിച്ചു. മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് ല്‍ൗ സമയപരിധിയില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ടെയിൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കാനും പൊതുസമ്പർക്കം ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഏത് സാഹചര്യവും നേരിടാൻ പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ ബാങ്കുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറന്ന് പ്രവര്‍ത്തിക്കരുതെന്നും നിര്‍ദേശത്തില്‍ പറയൃന്നൃ.
ദേശീയ പാത, സംസ്ഥാന പാത എന്നിവഴി യാത്രചെയ്യുന്നവരം ഈ വഴി സഞ്ചരിക്കുന്ന ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താനോ വാഹനങ്ങളില്‍ നിന്ന് ഇറങ്ങാനോ അനുമതിയില്ല. ഇക്കാര്യങ്ങള്‍ പോലീസും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരൃം കര്‍ശനമായി ശ്രദ്ധിക്കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു. കണ്ടെയ്ന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ സാമൂഹിക അകലവും മാസ്‌ക്-സാനിറ്റൈസര്‍ എന്നിവയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.