KERALA

തലസ്ഥാനത്തെ നിപ ആശങ്ക ഒഴിഞ്ഞു; വിദ്യാര്‍ഥിക്ക് വൈറസ് ബാധയില്ല, സാംപിള്‍ പരിശോധിച്ചത് തോന്നയ്ക്കലില്‍

സെപ്റ്റംബർ 12-ാം തീയതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംശയകരമായ ലക്ഷണങ്ങളോടെ വിദ്യാർത്ഥി ചികിത്സ തേടിയത്

വെബ് ഡെസ്ക്

തലസ്ഥാനത്ത് നിപയെക്കുറിച്ചുളള ആശങ്ക ഒഴിഞ്ഞു. പനി ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഡിഎസ് വിദ്യാർത്ഥിക്കാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കൽ വൈറോളജി ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് കണ്ടെത്തിയത്. തോന്നയ്ക്കലിൽ നടത്തിയ ആദ്യ പരിശോധനയായിരുന്നു ഇത്.

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് എത്തിയപ്പോൾ തന്നെ പരിശോധന സംബന്ധിച്ച് സർക്കാർ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. കോഴിക്കോട് പനി ബാധിച്ച് ചികിത്സ തേടുകയും പിന്നീട് മരിക്കുയും ചെയ്ത വ്യക്തിയുടെ സാമ്പിളുകൾ പൂനൈ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചതോടെയാണ് പ്രതിപക്ഷത്തിന്റെ ഭാ​ഗത്തുനിന്നും വിമർശനങ്ങൾ ഉയർന്നത്. കേരളത്തിൽ പരിശോധന സൗകര്യമില്ലെന്ന തരത്തിൽ സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോൾ ഐസിഎംആർ മാനദണ്ഡപ്രകാരമാണ് വൈറസ് സ്ഥിരീകരണത്തിനായി സാമ്പിളുകൾ പൂനൈയിലേക്ക് അയച്ചതെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

എന്നാൽ തോന്നയ്ക്കൽ വൈറോളജി ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിപ പരിശോധന സാധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയരുന്നു. ഇതിനു പിന്നാലെയാണ് സെപ്റ്റംബർ 12-ാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംശയകരമായ ലക്ഷണങ്ങളോടെ ചികിത്സ തേടിയ വിദ്യാർത്ഥിയുടെ സാമ്പിൾ തോന്നയ്ക്കലിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്.

അസ്വാഭാവിക പനിബാധയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയെയാണ് മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് നേരത്തെ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. എ. നിസാറുദ്ദീന്‍ 'ദ ഫോര്‍ത്തിനോട്' പറഞ്ഞിരുന്നു. കടുത്ത പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്. സംശയകരമായ ലക്ഷണങ്ങള്‍ തോന്നിച്ചതോടെ ഇയാളെ പ്രത്യേകം സജ്ജീകരിച്ച റൂമില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. പനിയ്ക്ക് ചികിത്സ തേടിയെത്തിയ ഇയാള്‍ വവ്വാല്‍ കടിച്ച പഴങ്ങള്‍ ഭക്ഷിച്ചതായി സംശിക്കുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയത്.

ഇയാളുടെ ശരീര സ്രവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കെയാണ് സർക്കാർ സഥാപനമായ തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റ്യൂട്ടിൽ പരിശോധന നടത്തിയത്. അതേസമയം, സംസ്ഥാനത്ത് കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം അഞ്ചായി. ഇന്നലെ ജില്ലയിൽ ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചതോടെയാണ് വൈറസ് ബാധിച്ചവരുടെ എണ്ണം അഞ്ചായത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍