KERALA

നിപ ജാഗ്രതയില്‍ കോഴിക്കോട്, കൂടുതല്‍ നിയന്ത്രണങ്ങള്‍; നാളെ സര്‍വകക്ഷിയോഗം

ദ ഫോർത്ത് - കോഴിക്കോട്

നിപ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആരോഗ്യ വകുപ്പ്. രോഗ പ്രതിരോധം മുന്‍നിര്‍ത്തി നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സര്‍വ്വകക്ഷിയോഗം വിളിച്ചു. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗവും സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിപ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ എന്‍ ഐ വി പൂനെ സന്ദര്‍ശിച്ചു.

രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല, ഒരു ബൈസ്റ്റാന്‍ഡറെ മാത്രമായിരിക്കും അനുവദിക്കുക. പൊതു പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളില്‍ പ്രവേശനമില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ കള്ള് ചെത്തും വില്‍പനയും പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ടെയിന്‍മെന്റ് സോണിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിശ്ചയിച്ചു. കണ്ടെയിന്‍മെന്റ് സോണിലേക്കുള്ള യാത്രകള്‍ക്കും നിരോധനമേർപ്പെടുത്തി. ബീച്ച്, പാര്‍ക്ക്, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണം. ആരാധനാലയങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കി.

നിപ മുന്‍കരുതലിന്റെ ഭാഗമായി എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നിപ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. നിലവില്‍ ജില്ലയില്‍ നിപ സംശയിക്കുന്ന കേസുകളില്ല. ഐസൊലേഷന്‍ സൗകര്യം കളമശേരി മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലുമെത്തുന്നവര്‍ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസങ്ങള്‍ക്കിടെ കോഴിക്കോട് ജില്ലയില്‍ സന്ദര്‍ശിച്ചിട്ടുള്ള രോഗ ലക്ഷണങ്ങളുള്ളവര്‍ ചികിത്സ തേടണം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും