KERALA

നിപ: അനിശ്ചിതകാല അവധി ഉത്തരവ് തിരുത്തി, കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 23 വരെ അവധി

അനിശ്ചിതകാല അവധി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയ സാചര്യത്തിലാണ് ഉത്തരവ് തിരുത്തിയത്.

വെബ് ഡെസ്ക്

നിപ പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ച് ഇറങ്ങിയ ഉത്തരവ് തിരുത്തി. പുതിയ ഉത്തരവ് പ്രകാരം ഈ മാസം 23 വരെയാണ് അവധി. അങ്കണവാടി, മദ്രസ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ തുടങ്ങി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാകും അനിശ്ചിതകാല അവധി ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയ സാചര്യത്തിലാണ് ഉത്തരവ് തിരുത്തിയത്.

.

നിപ ബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതോടെ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളും വര്‍ധിച്ചു. ഇതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി നീട്ടിയത്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളും ഫറോക്ക് മുനിസിപ്പാലിറ്റിയും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഒന്‍പത് പഞ്ചായത്തുകളും നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 പേരുടെ സാമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഹൈറിസ്‌കില്‍ ഉള്ളവരും രോഗികളുമായി സമ്പര്‍ക്കത്തിലുള്ളതുമായ 11 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ആദ്യ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ കുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണെന്നും കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ